വിവാഹ സുദിനത്തില്‍ മൂന്ന് യുവതി യുവാക്കള്‍ക്ക് വിവാഹ സാഫല്യമൊരുക്കി നാസര്‍ മാതൃകയായി
പടിഞ്ഞാറങ്ങാടി: തന്റെ മകന്റെ വിവാഹ സുദിനത്തില്‍ മൂന്ന് യുവതി യുവാക്കള്‍ക്ക് വിവാഹ സാഫല്യമൊരുക്കി നാസര്‍ മകന്റെ വിവാഹം കെങ്കേമമാക്കി. വെള്ളാളൂരിലെ മമ്മത്രായം അബ്ദുള്‍ നാസറാണ് മകന്‍ മുഹമ്മദ് റാഫിയുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പാവപ്പെട്ട യുവതി യുവാക്കള്‍ക്ക് വൈവാഹിക ജീവിതത്തിന് വഴി ഒരുക്കിയത്.
അയല്‍വാസിയായ ഹിന്ദു സമുദായ അംഗമുള്‍പ്പടെ മൂന്ന് കുടുംബങ്ങളെ തെരഞ്ഞടുക്കുകയായിരുന്നു.
നവ വധു വരന്‍മാര്‍ക്ക് സ്വര്‍ണാഭരണവും, പണവും, ഉപഹാരം നല്‍കി .മൂവരുടേയും ബന്ധുമിത്രാധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിവാഹ സല്‍കാരവും നല്‍കി. കൊപ്പം വിയറ്റ്‌നാംപടി കുണ്ടം പള്ളിയാലില്‍ ഉണ്ണീന്‍കുട്ടിയുടെ മകള്‍ മുഫീദയാണ് മുഹമ്മദ് റാഫിയുടെ നവ വധു .തലക്കശ്ശേരി കല്യാണമണ്ഡപത്തില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിവാഹ ചടങ്ങിന്ന് നേതൃത്വം നല്‍കി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.ഇ.എ സലാം, അലി കുമരനല്ലൂര്‍, മഹല്ല് ഖത്തീബുമാരായ എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍, ഫൈസല്‍ ദാരിമി, മുഹമ്മദ് ജസീല്‍ കമാലി ഫൈസി അരക്കുപറമ്പ്, നാസറിന്റെ പിതാവ് അബ്ദുല്ലകുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."