ഒളിക്യാമറ വിവാദത്തില്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ.
റിട്ടേണിംഗ് ഓഫീസറില്‍ നിന്നും ഡിജിപിയില്‍ നിന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. ഇനി വിശദമായ റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മീണ പറഞ്ഞു.
തിരഞ്ഞെടുപ്പു സംബന്ധമായ വിവരങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ആകെയുള്ളത് 2,61,46,853 വോട്ടര്‍മാരാണെന്നും 73,000 പ്രവാസി വോട്ടര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 173 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്്. ആകെ കിട്ടിയത് 303 പത്രികകളാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഏഴുകോടി രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതുവരെ പിടിച്ചെടുത്തു. പ്രചാരണ സമയത്ത് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും തെരഞ്ഞെടുപ്പ് ചട്ടവും മര്യാദയും പാലിക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്.
മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ അപകീര്‍ത്തികരമായ പരാമര്‍ശം പൂര്‍ണമായും തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ ഇന്ന് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനിരിക്കെയാണ് കമ്മീഷണറുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."