രാജീവ് ഗാന്ധിയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ല, ആശങ്കയോടെ കുടംബം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെ കണ്ടവരുണ്ടോ? ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് എരുമേലിയിലെ വീട്ടില്‍ വിവരം അറിയിക്കണം. അവിടെ കെ.ഇ. രാഹുല്‍ ഗാന്ധിയുടെ ഭാര്യയും കുടംബവും കാത്തിരിപ്പ് തുടരുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാര്യമല്ല കെട്ടോ. രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ച രാഹുലിന്റെ അപരനായ കെ.ഇ രാഹുല്‍ ഗാന്ധിയെയാണ് കാണാതായിരിക്കുന്നത്.
എരുമേലി മുട്ടപ്പള്ളി നാല്‍പ്പതേക്കറിലെ കുഞ്ഞുമോന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഗാന്ധി കുടംബത്തോട് അമിതമായ ആരാധനയുമായിരുന്നു അയാള്‍ക്ക്. അതുകൊണ്ടാണ് മക്കള്‍ക്ക് ഗാന്ധി കുടുംബത്തിലുള്ളവരുടെ പേരുകളിട്ടത്. മൂത്ത മകനാണ് രാഹുല്‍ ഗാന്ധി. ഇളയമകന് രാജീവ് ഗാന്ധിയെന്നാണ് പേരിട്ടത്.
എന്നാല്‍ കോണ്‍ഗ്രസ് കുടുംബത്തിലെ കെ.ഇ രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ വഴിതെറ്റി സഞ്ചരിക്കുകയായിരുന്നു. ഇടതു ചേരിയിലേക്ക് കളംമാറി ഈ രാഹുല്‍ ഗാന്ധി.
അതു മുതലെടുക്കാന്‍ ഇടതുപാര്‍ട്ടികളും തക്കം പാര്‍ത്തിരുന്നു. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസും കെ.ഇ രാഹുലിനെതിരേ സമ്മര്‍ദവുമായി രംഗത്തെത്തി. ഇതോടെയാണ് ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫായത്.
എന്തായാലും എല്ലാവരുടെയും കണ്ണുവെട്ടിച്ച് വയനാടന്‍ ചുരം കയറിയ ഈ രാഹുല്‍ ഗാന്ധി കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രികയും നല്‍കി. ഇതിനുശേഷമാണ് കാണാനില്ലെന്ന വാര്‍ത്ത വന്നിരിക്കുന്നത്.
വീട്ടില്‍ നിന്നിറങ്ങിയാല്‍ പലപ്പോഴും വിവരമില്ലാതിരിക്കാറുണ്ടെന്നും അതുകൊണ്ട് അതു കാര്യമാക്കാറില്ലെന്നുമാണ് ഭാര്യ പറയുന്നത്. ഇടക്ക് വാട്‌സാപ്പില്‍ സുഖമാണെന്നൊരു മെസേജ് മാത്രമാണ് വന്നത്. എന്നാല്‍ അതിനുശേഷം മൊബൈലും വാട്‌സാപ്പും പ്രവര്‍ത്തന രഹിതമായതാണ് ഇവരേയും ആശങ്കയിലാക്കുന്നത്.
എന്നാല്‍ പിതാവിന്റെ ഗാന്ധി കുടുംബ സ്‌നേഹം ഇപ്പോള്‍ കുടുംബത്തിനു തന്നെ വിനയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."