മതത്തിന്റെ മറവില്‍ ശത്രുത വളര്‍ത്തുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കള്‍: കെ. ശങ്കരനാരായണന്‍
പാലക്കാട്: മതത്തിന്റെ മറപിടിച്ച് സമുദായങ്ങള്‍ക്കിടയില്‍ ശത്രുതവളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാടിനടുത്ത് കോട്ടോപ്പാടത്ത് ആരംഭിക്കുന്ന വനിതാകോളജിന്റെ ശിലാസ്ഥാപനചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങളുടെ പേരില്‍ ധ്രുവീകരണമുണ്ടാക്കുകയാണ് വര്‍ഗ്ഗിയ വാദികള്‍ ലക്ഷ്യമിടുന്നത്. ഇത് ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും.
രാഷ്ട്രശില്പികള്‍ സ്വപ്നം കണ്ട പാതയിലൂടെ ഇന്ത്യക്ക് വളരാന്‍ സാധിക്കണം. അതിന് മതേതര ഐക്യം സാധ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ദാറുല്‍ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഹുദ്ദീന്‍ നദ്‌വി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍പന്തലൂര്‍, പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ലെക്കിടി, കല്ലടി അബൂബക്കര്‍, സി. മുഹമ്മദലി ഫൈസി, ടി.ടി. ഉസ്മാന്‍ ഫൈസി, സി. മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, യു. ശാഫിഹാജി, പി.എ. തങ്ങള്‍, ഇബ്രാഹീം ഹാജി പെരിമ്പടാരി, ജബ്ബാര്‍ഹാജി, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, ടി.പി. ഉമ്മര്‍ മാസ്റ്റര്‍, എന്‍. അയമുട്ടിഹാജി, അഡ്വ. ടി.എ. സിദ്ധീഖ്, വി.കെ. അബൂബക്കര്‍, സംസം ബഷീര്‍, അബ്ദുള്ള ഹാജി വാഴമ്പുറം, ഹമീദ് ഹാജി, റഹീം ഫൈസി, ടി.കെ. സുബൈര്‍ മൗലവി, റഷീദ് കല്ലടി, കബീര്‍ അന്‍വരി, കല്ലടി അബ്ബാസ്ഹാജി, കെ.പി. ബാപ്പുട്ടിഹാജി, അബ്ദുഹാജി കാപ്പുങ്ങല്‍, അഹമ്മദ് അഷ്‌റഫ്, വി.പി. അബ്ദുസ്സലാം ഹാജി സലാല, നമ്പിയത്ത് മുഹമ്മദ് ഹാജി, റഫീഖ് ഫൈസി മണലടി, സലീം ഫൈസി എന്നിവര്‍ സംബന്ധിച്ചു. എന്‍. ഹബീബ് ഫൈസി സ്വാഗതവും എ.കെ. ഷമീര്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."