കനത്ത മഴക്ക് ജൂലൈ 12വരെ സാധ്യത ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് ദുരന്തത നിവാരണ അതോറിറ്റി
പാലക്കാട്: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ജൂലൈ 12 വരെ കനത്ത് മഴക്ക് സാധ്യതയുളളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
പുഴകളിലും കനാലുകളിലും കുളങ്ങളിലും ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ സാധ്യതയുളളതിനാല്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ജലാശയങ്ങളില്‍ ഇറങ്ങരുത്. വിനോദ സഞ്ചാരികള്‍ മലമ്പ്രദേശങ്ങളിലും ഡാമുകളിലും സഞ്ചരിക്കുന്നതിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം.
പാലക്കാട്, വയനാട്, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളിലെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുളളതിനാല്‍ വിവിധ വകുപ്പുകള്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. റവന്യൂ, ആരോഗ്യം, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, പൊലീസ്,
വനം, ജലസേചനം, ഗതാഗതം വകുപ്പുകള്‍ ജാഗ്രല പാലിക്കണം. ഉരുള്‍പൊട്ടലും മണ്ണൊലിപ്പും ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളിലുളളവര്‍ സ്വമേധയാ മാറിത്താമസിക്കുന്നതിനും കരുതലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുശ്ശേരി കോരയാര്‍ പുഴയില്‍ കൂട്ടര്‍കടവില്‍ ജൂലൈ എട്ടിന് കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയ സൂര്യനഗര്‍ സോമന്‍ നായരുടെ മകന്‍ സന്തോഷ്(40) ന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒരു ദിവസം മുഴുവന്‍ തിരഞ്ഞതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇത്തരത്തില്‍ മുങ്ങി മരണങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."