വര്‍ഗീയമെന്ന് വിലയിരുത്തേണ്ടത് പേര് നോക്കിയല്ലെന്ന് പ്രൊഫ. ഖാദര്‍ മൊയ്തീന്
കുന്ദമംഗലം: വര്‍ഗീയമെന്ന് വിലയിരുത്തേണ്ടത് പേര് നോക്കിയല്ലെന്ന് മുസ്്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് പ്രസ്താവിച്ചു.പാര്‍ട്ടിയുടേയും വ്യക്തികളുടേയും പ്രവര്‍ത്തനവും നയവും നോക്കിയാണ് രാജ്യസ്നേഹവും രാജ്യദ്രോഹവും വിലയിരുത്തേണ്ടത്. മുസ്്ലിം ലീഗ് എന്നും മതേതരത്വത്തിന്റേയും സഹിഷ്ണുതയുടേയും പാത സ്വീകരിച്ചവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച 'ആര്‍ദ്രം-ഹരിതം-2017' എക്സിക്യൂട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ മൂസ മൗലവി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, എം.കെ രാഘവന് എം.പി, പി.കെ ഫിറോസ്, യു.സി രാമന്, കെ.എ ഖാദര്‍ മാസ്റ്റര്‍, എ.ടി ബഷീര്‍, കെ.പി കോയ, എം. ബാബുമോന്, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്തലി, ഒ. ഉസ്സയിന്, എ.പി സഫിയ, മുംതാസ് ഹമീദ്, കെ.പി സൈഫുദ്ദീന്, വി.പി മുഹമ്മദ്, കെ.കെ കോയ, ഒ.എം നൗഷാദ്, എന്‍.പി അഹമ്മദ്, ടി.പി ചെറൂപ്പ, എം.പി അബ്ദുല്‍ മജീദ്, കെ.എം അഹമദ്, മാങ്ങാട്ട് അബ്ദുറസാഖ്, ഷമീര്‍ മുറിയനാല്‍ പ്രസംഗിച്ചു. ഉമ്മര്‍ പാണ്ടികശാലയും എ.പി നിസാമും ക്ലാസെടുത്തു. ജ.സെക്രട്ടറി ഖാലിദ് കിളിമുണ്ട സ്വാഗതവും ട്രഷറര്‍ എന്‍.പി ഹംസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."