നവോത്ഥാനം താഴെ വീണു, അതു മറച്ചുപിടിച്ച് അവര്‍ യാത്ര തുടര്‍ന്നു; എം.ബി രാജേഷിന്റെ പ്രചരണ വാഹനത്തിലെ വടിവാളിനെ വിമര്‍ശിച്ച് ഷാഫി
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ നിന്ന് വടിവാള്‍ വീണതിനെതിരേ വിമര്‍ശനവുമായി പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍.
'നവോത്ഥാനം താഴെ വീണു. മറ്റു ബൈക്കുകള്‍ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവര്‍ നവോത്ഥാന യാത്ര തുടര്‍ന്നു. അടുത്ത സ്വീകരണ യോഗത്തില്‍ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവര്‍ നടത്തിക്കാണും.നമ്മുടെ ചിഹ്നം വടിവാള്‍' എന്നും ഷാഫി കുറിച്ചു.
Also Read: എം.ബി രാജേഷിന്റെ പര്യടനത്തിനിടെ മറിഞ്ഞ സ്‌കൂട്ടറില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണു-വീഡിയോ
പാലക്കാട് ലോകസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം.ബി രജേഷിന്റെ പ്രചരാണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ നിന്ന് വടിവാള്‍ വീണ സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്ത് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെ മറിഞ്ഞ ബൈക്കില്‍ നിന്നാണ് വടിവാള്‍ നിലത്തുവീണത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ഈ വാള്‍ വാഹനത്തിനുള്ളില ഉളിപ്പിച്ച് സ്ഥലത്തുനിന്നും വേഗത്തില്‍ കടക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സി.പി.എം പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.
ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോകുന്ന വഴിയില്‍ ഉമ്മനഴി ജംഗ്ഷനില്‍ വെച്ച് രാജേഷിന് അകമ്പടി പോയ സി.പി.എം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്. ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രവര്‍ത്തകര്‍, റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറയ്ക്കുകയും പെട്ടെന്ന് തന്നെ ഇതെടുത്ത് കടന്നു കളയുകയുമായിരുന്നു. മാരക ആയുധങ്ങളുമായി സി.പി.എം തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."