കെട്ടിടത്തിന്റെ കാലപ്പഴക്കം; കുന്നംകുളം പൊലിസ് സ്റ്റേഷന്റെ ലോക്കപ്പും ചുമരും തകര്‍ന്നു
കുന്നംകുളം: കെട്ടിടത്തിന്റെ കാലപ്പഴക്കത്തെ തുടര്‍ന്ന് കുന്നംകുളം പൊലിസ് സ്റ്റേഷന് ലോക്കപ്പിന്റെ വാതിലും ചുമരുകളും തകര്‍ന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കുന്നംകുളം പൊലിസ് സ്റ്റേഷനിലെ ബാത്ത്റൂമിന്റെ ചുമരുകളും ലോക്കപ്പിന്റെ ഇരുമ്പ് ദണ്ഡുകള് ഘടിപ്പിച്ച ഭാഗവുമാണ് തകര്‍ന്നത്.
ഇതേ തുടര്‍ന്ന് കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ ലോക്കപ്പിന് മുന്പിലെ അഴികള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇതോടെ അറസ്റ്റ് ചെയ്ത് കൊണ്ട് വരുന്ന പ്രതികളെ ലോക്കപ്പിലിടാതെ സീനിയര്‍ സിവില്‍ പൊലിസുകാര്‍ക്കുള്ള റൂമിലാണ് ഇവരെ ഇരുത്തുന്നത്. ഇത് പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് പൊലിസുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അടുത്തിടെ സുരക്ഷാ വീഴ്ച്ചയെ തുടര്‍ന്ന് എരുമപ്പെട്ടി പൊലസ്റ്റേഷനില് കൊലപാതക പ്രേരണ കുറ്റത്തിന് എ സി പി അറസ്റ്റ് ചെയ്ത പ്രതി ചാടിപ്പോയിരുന്നു. കഴിഞ്ഞ ദിവസം ബാത്ത്റൂമിന്റെ ചുമരിടിഞ്ഞ് സിമന്റ് കട്ടകള്‍ താഴെ വീണിരുന്നു. 75 ഓളം വരുന്ന പൊലിസുകാരും അറസ്റ്റിലാകുന്ന പ്രതികളും ഈ ബാത്ത്റൂം ആണ് ഉപയോഗിക്കുന്നത് ഈ സമയത്ത് ഇവിടെ ആരും ഇല്ലാത്തതിനാല്‍ അപകടം ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."