ആരോപണത്തിനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു: സി.പി.ഐ
സ്വര്‍ണക്കടത്തില്‍ കൂടുതല്‍ അന്വേഷണം വേണം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സി.പി.ഐ മുഖപത്രം. ഇത് പ്രതിപക്ഷത്തിനു രാഷ്ട്രീയ ആയുധമായി മാറി. എന്നാല്‍, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളും കഥകളും മെനഞ്ഞ് യഥാര്‍ഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടായിക്കൂട. അതിനാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണം. സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരണമെങ്കില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിനു ലഭിച്ച സഹായങ്ങളും കണ്ടെത്തണം. ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പാര്‍ട്ടി മുഖപത്രത്തിലൂടെ സംഭവത്തിലുള്ള പ്രതിഷേധം സി.പി.ഐ വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ എതിരേ പരസ്യമായി പ്രതികരിക്കരുതെന്നാണ് നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."