റേഷന്‍ കാര്‍ഡ്: അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്
വടക്കാഞ്ചേരി: റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമക്കി. ഇതിനായി 16 മുതല്‍ പ്രത്യേക സ്‌ക്വാഡു രൂപീകരിച്ച് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തും.
പരിശോധനയില്‍ അനര്‍ഹരെ കണ്ടെത്തുകയാണെങ്കില്‍ കാര്‍ഡ് റദ്ദു ചെയ്യുന്നതിനു പുറമെ നാളിതുവരെ വാങ്ങിയ സാധനങ്ങളുടെ അധിക വില, പിഴ, പലിശ എന്നിവ ഈടാക്കാനുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും.
ഇനിയും അനര്‍ഹമായി ആരെങ്കിലും മുന്‍ഗണനാ കാര്‍ഡ് (ബി.പി.എല്‍) കൈവശം വച്ചിട്ടുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരായി കാര്‍ഡ് പൊതുവിഭാഗത്തിലേക്കു പരിവര്‍ത്തനം ചെയ്തു വാങ്ങേണ്ടതാണ്. മുന്‍ഗണനാ പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള സംരംഭവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സപ്ലൈ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
പൊതു ജനങ്ങള്‍ക്കു സ്വയം പേരു വെളിപ്പെടുത്താതെ അനര്‍ഹരുടെ വിവരങ്ങള്‍ സപ്ലൈ ഓഫിസില്‍ എഴുതി നല്‍കുകയോ, 04884 232257 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു അറിയിക്കുകയോ ചെയ്യാവുന്നതാണ്. തലപ്പിള്ളി താലൂക്കിലും പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്ക് പരിധിയിലുമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി 4,426 അര്‍ഹരായവരുടെ പട്ടിക റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ വിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടന്നും തലപ്പിള്ളി സപ്ലൈ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."