മുക്കത്തിന്റെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്താന്‍ മാനവോത്സവം
മുക്കം: സാംസ്‌കാരിക തനിമയാലും പൈതൃക സമ്പന്നതയാലും ചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്ന മുക്കത്തില്‍ കാല്‍പ്പനികതയെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് മുക്കം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാനവം എന്ന സാമൂഹിക സാംസ്‌കാരിക സംഘടനയൊരുക്കുന്ന മാനവോത്സവം.
അതുല്യ പ്രതിഭകളുടെ കര്‍മ്മ മണ്ഡലങ്ങളിലെ രജത മുദ്രകള്‍ പതിഞ്ഞ മുക്കത്ത് അവരുടെ ഓര്‍മകള്‍ നിലനിര്‍ത്താനും പുതു തലമുറകള്‍ക്ക് അവരുടെ മഹത്തായ സംഭാവനകളെ പരിചയപ്പെടുത്താനും പരിപാടിയുടെ ഭാഗമായി റാന്തല്‍ വിളക്കുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ മാനവം. നാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ നായകന്മാരെ ചരിത്രത്തില്‍ നിന്നും വീണ്ടെടുക്കുക എന്നതാണ് ശില്‍പ്പ ഇന്‍സ്റ്റലേഷനുകളിലൂടെ മാനവം ലക്ഷ്യമാക്കുന്നത്. മെയ് 13,14,15 തിയതികളിലായി മുക്കം പി.സി ജങ്ഷനിലാണ് മാനവോത്സവം നടക്കുന്നത്
13ന് ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ കല്‍പ്പറ്റ നാരായണനും സന്തോഷ് എച്ചിക്കാനവും പ്രഭാഷണം നടത്തും. 14ന് എം.എന്‍ കാരശ്ശേരി പ്രഭാഷണം നടത്തും.15ന് സമാപന സമ്മേളനം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്യും. മുക്കത്തെ പൂര്‍വകാല നാടക കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. ശില്‍പ്പത്തിന്റെ അനാച്ഛാദനം ഇന്ന് 10ന് പി.സി ജങ്ഷനില്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ മാനവം ചെയര്‍മാന്‍ സലാം കാരമൂല, വൈസ്. ചെയര്‍മാന്‍ സി. രാജന്‍, ജി.എന്‍ ആസാദ്, മാലിക് നാലകത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."