പോത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്
ചേന്ദമംഗലൂര്‍: പൊറ്റശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം.
പുല്‍പ്പറമ്പ് അറവുശാലയില്‍ കൊണ്ടുവന്ന പോത്ത് കയറുപൊട്ടിച്ച് സമീപത്തെ അക്കരേടത്തില്‍ ജബ്ബാറിന്റെ പുരയിടത്തിലേക്കോടിക്കയറി മുറ്റമടിച്ചു കൊണ്ടിരുന്ന ഇയാളുടെ ഭാര്യ ശാഹിന(45)യെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ശാസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ജബ്ബാറിന്റെ വീട്ടിലെ അലമാരയടക്കമുള്ള സാധനങ്ങള്‍ പോത്ത് തകര്‍ത്തു. സമീപത്തുണ്ടായിരുന്ന മറ്റു രണ്ടുപേരെയും പോത്ത് ആക്രമിച്ചു. ചോയിമടത്തില്‍ മുഹമ്മദ് വസീം, അക്കരേടത്തില്‍ അബ്ദുസ്സലാമിന്റെ ഭാര്യ പാത്തുട്ടി എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അമ്പാടി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പോത്തിനെ മെരുക്കിയത്. പൊറ്റശ്ശേരി ബിച്ച്‌മോയിയുടെ കാറും നിരവധി വാഴകളും ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."