ഏപ്രില്‍ 7, ലോക ആരോഗ്യ ദിനം- ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയാണ്
ക്ലാസ്സിലെ ഏറ്റവും മെലിഞ്ഞ കുട്ടി അവളായിരുന്നു. സ്‌കൂളിലെ ലൈബ്രറി ദിവസങ്ങളില്‍, വിതരണം ചെയ്യേണ്ട പുസ്തകങ്ങള്‍ ചുമന്നു ക്ലാസ് മുറിയിലെത്തിക്കുക വളരെ ആഘോഷപൂര്‍വ്വമാണ്. എന്നെത്തേയും പോലെ അന്നും അവളെ എല്ലാവരും ചേര്‍ന്ന് കളിയാക്കാന്‍ തുടങ്ങി.
'ഇത്രേം ആരോഗ്യമില്ലാത്ത നീയെന്തിനാ കനമുള്ള പുസ്തകങ്ങള്‍ ഒക്കെ ചുമക്കുന്നത്? ഒടിഞ്ഞു പോവില്ലേ?'
അതു കേട്ടുകൊണ്ടാണ് ലൈബ്രറി മാഷ് അങ്ങോട്ടേക്ക് വന്നത്. മാഷ് പറഞ്ഞൊരു വാചകം ഇന്നും മനസിലുണ്ട്.
'ആരോഗ്യമെന്നാല്‍ വണ്ണവും, നീളവും ഒന്നുമല്ല. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയാണ്'.
*********
ഇന്ന് ഏപ്രില്‍ ഏഴ്. ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ സംഘടനയുടെ (ംീൃഹറ വലമഹവേ ീൃഴമിശമെശേീി) സ്ഥാപക ദിനമായ ഏപ്രില്‍ 7, 1950 മുതലാണ് ലോക ആരോഗ്യ ദിനമായി ആചാരിക്കുവാന്‍ തുടങ്ങിയത്. ഇതോടൊപ്പം ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളെയും, പ്രവര്‍ത്തനങ്ങളെയും ജനശ്രദ്ധയില്‍ കൊണ്ടുവരാനും ആരംഭിച്ചു.
സമ്പൂര്‍ണ്ണ ആഗോള ആരോഗ്യ പരിരക്ഷ എല്ലായിടത്തും, എല്ലാവര്‍ക്കും ഉറപ്പു വരുത്തുക എന്നുള്ളതാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനാചാരണത്തിന്റെ പ്രധാന ലക്ഷ്യം.
രോഗമില്ലാതിരിക്കുക എന്നതോടൊപ്പം, വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിര ക്ഷേമം കൂടി ആരോഗ്യ സംരക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ആരോഗ്യ സംരക്ഷണം നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. അണുബാധ, ശുചിത്വമില്ലായ്മ, വ്യായാമക്കുറവ്, പോഷകാഹാരക്കുറവ്, മരുന്നുകളുടെയും ആരോഗ്യ സേവങ്ങളുടെയും ലഭ്യതക്കുറവ്, ആരോഗ്യ അവബോധമില്ലായ്മ എന്നിവയാണ് അവയില്‍ പ്രധാനം. എന്നാല്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയും, വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഇവയെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നുണ്ട്.
അവബോധം വളരെ കുറവുള്ള, ഇന്നും സമൂഹം ശരിയായ രീതിയില്‍ അംഗീകരിക്കാത്ത ഒരു മേഖലയാണ് മാനസിക ആരോഗ്യം. മാനസിക ആരോഗ്യത്തിന്റെ ആവശ്യകതയും, മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ള കാര്യത്തെ കുറിച്ചും പൊതുസമൂഹം ഇന്നും വേണ്ട രീതിയില്‍ ബോധവാന്‍മാരല്ല. തീര്‍ച്ചയായും ശാരീരിക ആരോഗ്യവും മനസിന്റെ നിയന്ത്രണത്തിലാണ്.
പ്രായംകൊണ്ട് നിസഹായത അനുഭവിക്കുന്ന രണ്ടു വിഭാഗങ്ങളാണ് പ്രായമാരവരും, കുട്ടികളും. ഇവര്‍ക്കൊപ്പം ഇന്നത്തെ സാഹചര്യത്തില്‍, സ്ത്രീകളും സാമൂഹിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരാണ്. പീഡനങ്ങള്‍, ബാലവേല, ചൂഷണം, ഒറ്റപ്പെടല്‍ തുടങ്ങിയവയൊക്കെ പൊതുജനാരോഗ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട്.
ഇവയ്ക്ക് പുറമെ ഏറ്റവും വലിയ ഭീഷണി എന്നു പറയാന്‍ പറ്റുന്നത് തട്ടിപ്പു ചികിത്സകരും കൂട്ടാളികളും ചേര്‍ന്നു പടച്ചു വിടുന്ന പരോപകാര കിംവദന്തികളാണ്. ഹോക്‌സുകള്‍ (വീമഃ) അഥവാ തട്ടിപ്പ് വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. വാട്‌സ്ആപ് മെസേജുകളായും വീഡിയോകളായും അനുഭവ സാക്ഷ്യങ്ങള്‍ എന്ന പേരിലും എത്തുന്ന അത്തരം വാര്‍ത്തകള്‍ പൊതു ജനാരോഗ്യത്തിനു തന്നെ തുരങ്കം വയ്ക്കുന്നുണ്ട്. എത്രയോ നാളത്തെ അധ്വാനഫലമായി നടപ്പില്‍ വന്ന പ്രതിരോധ കുത്തിവയ്പ്പ് പോലൊരു മഹാസംരംഭത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് നമ്മള്‍ കണ്ടതാണല്ലോ. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി, പണത്തിനും, പ്രശസ്തിക്കും വേണ്ടി ഇത്തരക്കാര്‍ നടത്തുന്ന നാടകങ്ങളെ നമ്മുടെ ആരോഗ്യരംഗം ശക്തിയുക്തം ചെറുത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ ശക്തമായി നടപ്പില്‍ വരണം. വ്യാജ ചികിത്സകരെ ഉന്മൂലനം ചെയ്യുക, സര്‍ക്കാര്‍ ആരോഗ്യ പദ്ധതികള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നതാവണം അതിന്റ പ്രാരംഭ പടികള്‍.
ആരോഗ്യമുള്ള ഒരു ജനത ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന്റെ വികസനം പൂര്‍ണമാവുകയുള്ളൂ. സാര്‍വത്രിക
ആരോഗ്യം എന്ന പ്രാഥമിക ലക്ഷ്യത്തില്‍ എത്തിയാല്‍, നമുക്കു മറ്റെല്ലാ മേഖലകളിലും കുതിച്ചു ചാട്ടം നടത്താന്‍ സാധിക്കും. ഇന്നും വരുമാനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് ഭരണകൂടം പൊതുജനാരോഗ്യത്തിനു വേണ്ടി ചിലവാക്കുന്നത്. ഈ അവസ്ഥ മെച്ചപ്പെടുത്തണം. ആരോഗ്യ അവബോധവും, സാമ്പത്തിക ക്രമീകരണങ്ങളും കൊണ്ട് പൊതുജനാരോഗ്യത്തിന്റെ പുരോഗതി നടപ്പില്‍വരുത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."