HOME
DETAILS

മൃതദേഹം എലിയുടെയും ഉറുമ്പിന്റെയും ഭക്ഷണം

  
backup
July 10 2018 | 07:07 AM

%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8d



ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലായിട്ടു മൂന്നുമാസം പിന്നിടുന്നു. കഴിഞ്ഞ ഏപ്രില്‍ 15നാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി സൂപ്രണ്ട് ഉത്തരവിട്ടത്.
മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു മോര്‍ച്ചറിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലും മോര്‍ച്ചറി നവീകരണം എന്ന പേരില്‍ ഇത്രനാളും അടച്ചിട്ടതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കരയാണു ഈക്കാര്യത്തില്‍ താലൂക്കാശുപത്രി സൂപ്രണ്ട് മിനിമോളോട് വിശദീകരണം ആവശ്യപ്പെട്ടത്. മോര്‍ച്ചറിക്കെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എച്ച്.എം.സി കൂടി ആലോചിച്ചാണു മോര്‍ച്ചറി അടച്ചിടാന്‍ തീരുമാനിച്ചതെന്നും നഗരസഭാ ഓണ്‍ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ പാസായിട്ടുണ്ടെന്നും എത്രയും വേഗം നവീകരണം പൂര്‍ത്തിയാക്കി മോര്‍ച്ചറി തുറന്നു നല്‍കുമെന്നും സൂപ്രണ്ട് അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ എത്തുമ്പോള്‍ കാണുന്നതു ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നു പൊലിസ് പറഞ്ഞു. താലൂക്ക് വികസനസമിതി യോഗത്തില്‍ ട്രാഫിക് പൊലിസ് എസ്.ഐ തോമസ് വടക്കനാണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ചയാണു മോര്‍ച്ചറിയിലുള്ളതെന്നും തന്റെ ബന്ധു മരിച്ചു മോര്‍ച്ചറിയില്‍ കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം ഉറുമ്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്നും പടിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.സി ബിജുവും യോഗത്തില്‍ പറഞ്ഞിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ മൃതദേഹത്തില്‍ പൊലിസ് രേഖപ്പെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ കാണുന്നുണ്ടെന്നും അതു എങ്ങനെയെന്ന പൊലിസ് സര്‍ജന്റെ ചോദ്യത്തിനു മറുപടി കിട്ടിയില്ലെന്നും പൊലിസ് പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണു മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി വ്യക്തമായതെന്നും പൊലിസ് പറഞ്ഞു. അപകടമരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
താലൂക്ക് വികസനസമിതിയില്‍ മോര്‍ച്ചറിയുടെ ശോചനീയാവസ്ഥ ചര്‍ച്ചയായതോടെ മോര്‍ച്ചറി അടച്ചിടുവാന്‍ സൂപ്രണ്ട്് നിര്‍ദേശിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago