വയോജന സംരക്ഷണ പദ്ധതികളില്‍ മുന്നേറി തദ്ദേശവകുപ്പ് ചെലവഴിച്ചത് 397 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ മുന്നേറി തദ്ദേശ സ്വയംഭരണ വകുപ്പ്. സാന്ത്വന പരിചരണവും മറ്റു പദ്ധതികളും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 4.53 ലക്ഷം പേര്‍ക്കാണ് സാന്ത്വന പരിചരണം നല്‍കിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 1.22 ലക്ഷം അധികംപേര്‍ക്കാണ് സാന്ത്വന പരിചരണം നല്‍കിയത്.
സംസ്ഥാനത്ത് വയോജന ആശ്രിതത്വ അനുപാതവും ജീവിതശൈലീ രോഗങ്ങളും കൂടുന്നതിന്റെ ഫലമായി സാന്ത്വന പരിചരണം ആവശ്യമുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു.
നാലുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 52 വൃദ്ധ സദനങ്ങളും 638 പകല്‍ വീടുകളും പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആകെ 27 കോടി രൂപയാണ് ഇതിനായി മാത്രം ചെലവഴിച്ചത്. സാന്ത്വന പരിചരണ പദ്ധതികള്‍ക്കായി 81.22 കോടി രൂപ ചെലവഴിച്ചു. ആകെ 397.25 കോടി രൂപയാണ് വയോജനങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിച്ചത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി 25,000 ത്തിലധികം പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപീകരിച്ചു. ആകെ 89.51 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കി. വയോജനങ്ങള്‍ക്കായി 358 വ്യക്തിഗത സംരംഭങ്ങളും 167 ഗ്രൂപ്പ് സംരംഭങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുകയും ചെയ്തു. ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി 377.42 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 53 ബഡ്‌സ് സ്‌കൂളുകളും 63 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."