HOME
DETAILS

അരക്കോടിയോളം ചെലവഴിച്ചു അവശ്യസൗകര്യമില്ലാതെ അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫിസ്

  
backup
July 10 2018 | 07:07 AM

%e0%b4%85%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


അന്തിക്കാട്: അരക്കോടിയോളം രൂപ ചെലവഴിച്ചു കെട്ടിടമൊരുക്കിയിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ പ്രവര്‍ത്തനം തുടങ്ങാനാകാതെ അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫിസ്.
നാട്ടിക എം.എല്‍.എ ഗീതാ ഗോപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണു സബ് രജിസ്ട്രാര്‍ ഓഫിസിനു പുതിയ കെട്ടിടം നിര്‍മിച്ചത്. 2016 സെപ്റ്റംബറില്‍ പൊതുമരാമത്തുവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം കൈമാറിയപ്പോഴാണു രജിസ്‌ട്രേഷന്‍ വകുപ്പ് നിര്‍ദേശിച്ച സൗകര്യങ്ങള്‍ കെട്ടിടത്തനില്ലെന്നു കണ്ടെത്തിയത്. രേഖകള്‍ സൂക്ഷിക്കുന്നതിനു പ്രത്യേകം മുറിയുള്‍പ്പെടെയുള്ള ഇരുനിലക്കെട്ടിടമാണു രജിസ്‌ട്രേഷന്‍ വകുപ്പ് നിര്‍ദേശിച്ചിരുന്നതെങ്കിലും ഇവയൊന്നും ഇല്ലാത്ത ഒരുനിലക്കെട്ടിടമാണു പൊതുമരാമത്തുവകുപ്പ് നിര്‍മിച്ചു നല്‍കിയതെന്നാണു രജിസ്‌ട്രേഷന്‍ വകുപ്പധികൃതര്‍ പറയുന്നത്.
പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കണമെങ്കില്‍ ഇനി 20 ലക്ഷം രൂപ കൂടി ചെലവഴിക്കണം. ഇത് ആരു നല്‍കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നിലവിലെ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയതോടെ അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ മുകളിലത്തെ നിലയിലാണു ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വാടകയിനത്തില്‍ നല്ലൊരു തുക ഇതിനായി ചെലവാക്കുന്നതിനൊപ്പം പ്രായം ചെന്നവര്‍ക്കു ഓഫിസില്‍ എത്തിപ്പെടുന്നതിനു പ്രയാസവും നേരിടുന്നുണ്ട്.അന്തിക്കാട്, ചാഴൂര്‍, താന്ന്യം, മണലൂര്‍ എന്നിവിടങ്ങളിലെ 10 വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണു അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനപരിധി. നേരത്തെ തിരുകൊച്ചി സംസ്ഥാനത്തിനു കീഴില്‍ ഏനമ്മാവ് ജില്ലാ രജിസ്ട്രാര്‍ ഓഫിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇത് കേരള സംസ്ഥാനം രൂപവല്‍കരിച്ച ശേഷമാണു അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫിസായി മാറിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago