ഹൃദ്രോഗം അനുഗ്രഹമായി മാറിയ നിമിഷം
പതിനഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം പൊടുന്നനെ ഞാന്‍ ഹൃദ്രോഗ ബാധിതനായി. ദിവസം കൃത്യമായി പറഞ്ഞാല്‍ 2004 ഫെബ്രുവരി ഏഴിന് രാത്രിയായിരുന്നു അത്. ഭാര്യാസമേതം ഹജ്ജിന് പുറപ്പെടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ കാത്തിരിക്കുമ്പോഴായിരുന്നു ആ ആഘാതം. സുഹൃത്തായ ഡോക്ടറുടെ ഒരു ക്ലിനിക്കുണ്ട് നാട്ടില്‍. മൊയ്തീന്‍കുട്ടി ഡോക്ടറുടെ ക്ലിനിക്ക്. ഉടന്‍ തന്നെ എന്നെ വീട്ടുകാര്‍ ആ ക്ലിനിക്കില്‍ എത്തിച്ചു.
പെട്ടെന്നുള്ള രോഗ മുക്തിക്ക് വേണ്ടി അദ്ദേഹം എന്നെ നഗരത്തിലെ ഒരു പ്രധാന ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്ത് അയക്കുകയായിരുന്നു. അവിടുത്തെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ക്ക് അദ്ദേഹം കത്ത് എഴുതിത്തരികയും ചെയ്തു. ആ കത്തുമായി ഞങ്ങള്‍ നഗരത്തിലെ ഹോസ്പിറ്റലിലെത്തി. 'കഠിനമായ ഹൃദ്രോഗമാണ്. ഉടനടി ബൈപാസ് കൂടിയേ തീരൂ'. പരിശോധനകള്‍ക്ക് ശേഷം ഹൃദ്രോഗവിദഗ്ധന്‍ വിധി കല്‍പ്പിച്ചു.
ഇത് കേട്ട് എന്റെ ഭാര്യ ഫാത്തിമ പൊട്ടിക്കരഞ്ഞു. അവളും എന്നോടൊപ്പം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പുറപ്പെടാന്‍ പണം കെട്ടി കാത്തിരിക്കുകയായിരുന്നല്ലോ.
കാലിലെ ഞരമ്പെടുത്ത്, ഹര്‍ട്ടില്‍ വച്ചു പിടിപ്പിക്കുകയും പിന്നീട് നീണ്ട വിശ്രമ ജീവിതവും കൂടിയാവുമ്പോള്‍ ഞങ്ങളുടെ ഹജ്ജ്‌യാത്ര എന്ന സ്വപ്നം പൊലിഞ്ഞു പോകുമല്ലോ എന്നായിരുന്നു അവളുടെ പേടി. ഇത് പോലൊരവസരം ജീവിതത്തില്‍ ഇനി കൈവരില്ലെങ്കിലോ എന്ന് അവള്‍ ശങ്കിച്ചു. അവള്‍ പ്രാര്‍ഥനയുമായി ബെഡിനരികില്‍ നിന്ന് മാറാതെ കൂടെ നിന്നു. 'ബൈപ്പാസല്ലാതെ മറ്റെന്തെങ്കിലും ഒരു മാര്‍ഗം', അവള്‍ വാചകം പൂര്‍ത്തിയാക്കും മുമ്പ് ഡോക്ടര്‍ പറഞ്ഞു. 'വേണമെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്ങ് ഇതിലേതെങ്കിലും നോക്കാം.' എന്നാലും പെട്ടെന്നൊന്നും പുറപ്പെട്ടു പോകാന്‍ കഴിയില്ല. രോഗി സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തും വരെ വിശ്രമിക്കേണ്ടിയും വരും.
'അപ്പോള്‍ ഞങ്ങളുടെ ഹജ്ജിന് പോക്ക്?.......... ഭാര്യ ഉത്കണ്ഠപ്പെട്ടു. 'ഭര്‍ത്താവിന്റെ ജീവനാണോ ഹജ്ജാണോ പ്രധാനം?' ഡോക്ടറുടെ ഒച്ച പൊങ്ങി.
നിങ്ങളുടെ ഭര്‍ത്താവിന് ഹജ്ജിന് പോകാനെന്നല്ല, തൊട്ടടുത്ത പള്ളിയില്‍ നടന്ന് പോയി നിസ്‌കരിക്കാന്‍ പോലും കഴിയൂലാ. രണ്ട് മിനിറ്റിലധികം നടക്കാനാവില്ലെന്ന് ടി.എം.ടിയില്‍ തെളിഞ്ഞതാണല്ലോ?
'ഹജ്ജിന് പുറപ്പെടാന്‍ കഴിയില്ലെങ്കില്‍ പെട്ടെന്നൊന്നും കടുത്ത ചികിത്സ വേണ്ട. മക്കള്‍ സ്ഥലത്തില്ല. അവര്‍ വരട്ടെ'- അവള്‍ തന്റെ നിലപാട് കടുപ്പിച്ചു. ഹജ്ജ് മുടങ്ങുമല്ലോ എന്ന ഭീതിയോടൊപ്പം ഹൃദയം കീറിമുറിക്കുന്നതിന് എനിക്ക് ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു.
ഞങ്ങള്‍ അവിടെ നിന്നു നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചത് അങ്ങനെയായിരുന്നു. ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടിനൊപ്പം എന്റെ ഡോക്ടര്‍ക്ക് പ്രത്യേകം ഒരു കുറിപ്പ് ആ വിദഗ്ധന്‍ എഴുതിത്തരികയും ചെയ്തു.
'ഉലമൃ ഉൃ. ങീശറലലി ഗൗേ്യേ, ഠവമിസ ്യീൗ ളീൃ ൃലളലൃൃശിഴ ്യീൗൃ ുമശേലി േങൃ. അഹശസൗേ്യേ ഗ.ഗ ീേ ൗ.െ ഒല വമറ ൗിേെമയഹല മിഴശിമ. ഇീൃീിമൃ്യ മിഴശീഴൃമാ റീില ൃല്‌ലമഹലറ ശെഴിശളശരമി േറീൗയഹല ്‌ലലൈഹ റശലെമലെ (90% ഞഇഅ & 99% ഇശൃരൗാളഹലഃ).'
ആ കുറിപ്പു കണ്ടതോടെ രോഗത്തിന്റെ കാഠിന്യം ഞങ്ങള്‍ക്ക് ഒന്നുകൂടി ഉറപ്പായി. കുറിപ്പു മൊയ്തീന്‍കുട്ടി ഡോക്ടര്‍ക്ക് നേരിട്ട് നല്‍കാനും ഉപദേശം തേടാനും വേണ്ടി ചെന്നപ്പോള്‍ അദ്ദേഹം ബോംബെയില്‍ ഒരാവശ്യത്തിന് പോയതായിരുന്നു.
ഇനി എന്ത് ചെയ്യും? ആരോട് ഉപദേശം തേടും?
ഓപ്പറേഷന്ന് സമ്മതിച്ചാല്‍ മക്കത്തേക്ക് സമയത്തിന് പുറപ്പെടാനാവില്ല. ഓപ്പറേഷന്‍ കൂടാതെ മരുന്ന് കൊണ്ട് ഹൃദ്രോഗം സുഖപ്പെടുത്തുന്ന ഒരു കേന്ദ്രവും ഞങ്ങള്‍ക്കറിഞ്ഞു കൂടാ. വീട്ടില്‍ രാവും പകലും ഞാനും ഭാര്യയും പ്രാര്‍ഥനയിലും കണ്ണീരിലുമായി കഴിഞ്ഞു.
അതിനടുത്ത ദിവസം, പക്ഷെ, ഞങ്ങള്‍ക്ക് മുമ്പില്‍ ഒരു മാര്‍ഗം തുറന്ന് കിട്ടി. ബാംഗ്ലൂരില്‍ മാരകമായ മസ്തിഷ്‌ക രോഗ ചികിത്സയിലായിരുന്ന എന്റെ പരിചയക്കാരന്‍ കെ.പി കുഞ്ഞു തിരിച്ചെത്തി എന്നെ കാണാന്‍ വന്നു.
അവന്‍ പറഞ്ഞു, ഓപ്പറേഷന് നില്‍ക്കാതെ ഡിസ്ചാര്‍ജ് ചെയ്ത് പോന്നത് നന്നായി. മസ്തിഷ്‌ക രോഗം പോലെയല്ല ഹൃദ്രോഗം. ചികിത്സ ഇപ്പോള്‍ എളുപ്പമാണ്. കൊച്ചിയിലും കോഴിക്കോട്ടും ഓപ്പറേഷന്‍ കൂടാതെ ഹൃദ്രോഗം സുഖപ്പെടുത്തുന്ന ചികിത്സയുണ്ടല്ലോ. കോഴിക്കോട് കുഞ്ഞാലി ഡോക്ടറാണ്. ആ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിച്ച് ഉമ്മ ഇപ്പോള്‍ എണീറ്റു നടക്കുന്നു.
എന്റെ മക്കളും അപ്പോഴേക്കും നാട്ടില്‍ തിരിച്ചെത്തി. അവര്‍കൂടി സമ്മതിച്ചതോടെ ഞാന്‍ കുഞ്ഞാലി ഡോക്ടറുടെ ചികിത്സ തുടങ്ങി. കുഞ്ഞാലി ഡോക്ടര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു. ഹജ്ജിന് പോകാം. പക്ഷേ, ജീവിത ചിട്ടയും മരുന്നും വിടരുത്. സഊദിയില്‍ നില്‍ക്കുന്നത്രയും ദിവസത്തെ മരുന്ന് കൊണ്ട് പോകണം. കൃത്യമായി കഴിക്കണം. ജീവിതശൈലിയില്‍ നിര്‍ദേശിച്ച മാറ്റം കൈവിടരുത്. മൂന്ന് കിലോയിലധികം തൂക്കി എടുക്കരുത്. അങ്ങനയങ്ങനെ, എന്നാലും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഹജ്ജിന് പുറപ്പെടാമല്ലോ. ഞങ്ങള്‍ പടച്ചവനെ സതുതിച്ചു. ഞങ്ങളുടെ പ്രാര്‍ഥന ഫലം കണ്ടു. അങ്ങനെ കൂടുതല്‍ ഭക്തിയോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഹൃദ്രോഗം ഞങ്ങള്‍ക്ക് അനുഗ്രഹമായി മാറുകയായിരുന്നു എന്നര്‍ഥം. ഏത് സമയവും ഹാര്‍ട്ട് അറ്റാക്ക് ഞങ്ങള്‍ പ്രതീക്ഷിച്ചതിനാല്‍ ഭാര്യയും ഞാനും സദാസമയവും കണ്ണീരിലും പ്രാര്‍ത്ഥനയിലും അവിടെ കഴിഞ്ഞു. എനിക്ക് പിന്നീട് ഉംറ നിര്‍വ്വഹിക്കാനും മക്കത്തും മദീനയിലും വീണ്ടും പോയി വരാനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
അതിന് ശേഷം ബഹ്‌റൈന്‍ പോലുള്ള മറ്റു ചില രാജ്യങ്ങളിലും മരുന്ന് കഴിച്ചുകൊണ്ട് അപകടമില്ലാതെ പോയി കണ്ടു വരാന്‍ കഴിഞ്ഞു. പിന്നീടൊരിക്കല്‍ കരിപ്പൂര്‍ തറയിട്ടാലിലെ എസ്.കെ.എസ്.എസ്.എഫിന്റെ പഠനസംഘത്തില്‍ മുതിര്‍ന്ന ആള്‍ വേണമെന്ന നിലയില്‍ അവര്‍ എന്നെയും സംഘത്തില്‍ കൂട്ടി. കുഞ്ഞാലി ഡോക്ടറുടെ മരുന്നിന്റെ ധൈര്യത്തില്‍ ആ ചെറുപ്പക്കാര്‍ക്കൊപ്പം വടക്കേ ഇന്ത്യയിലെ ലോക പ്രശസ്ത ചരിത്രസ്മാരകങ്ങളിലും വിശ്വമോഹനമായ പൂന്തോട്ടങ്ങളിലും ഞാന്‍ അല്ലലറിയാതെ സഞ്ചരിച്ചു. ചരിത്ര വിസ്മയങ്ങളില്‍ എന്നൊരു യാത്രാ വിവരണ പുസ്തകം എഴുതാനുള്ള എന്റെ ആഗ്രഹം പൂവണിയുകയായിരുന്നു ഈ യാത്രയിലൂടെ.
വിമാനത്താവളമായി മാറിയ എന്റെ ഗ്രാമത്തെക്കുറിച്ചു ഒരു നോവലെഴുതണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എനിക്ക്. അപ്പോഴാണ് ഹജ്ജിനുള്ള അവസരം കൈവന്നതും ഹൃദ്രോഗം വന്നുപെട്ടതും, അതോടെ ഇനി ജീവിതത്തില്‍ എഴുത്തൊന്നും നടക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.
കുഞ്ഞാലി ഡോക്ടറുടെ ചികിത്സ തുടങ്ങിയ ശേഷം കാലം കൊളുത്തിയ വിളക്ക്, തങ്കാരം, വമ്പത്തി തുടങ്ങിയ നോവലുകളും ഞാന്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ട ചരിത്രം വിവരിക്കുന്ന ഫക്കീര്‍ എന്ന് പേരുള്ള നോവല്‍ കൂടി എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."