കോട്ടപ്പുറം വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരുവര്‍ഷം: നഷ്ടപരിഹാരത്തുക ഇതുവരെയും ലഭ്യമായില്ല
വളാഞ്ചേരി: കോട്ടപ്പുറം വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. ആശ്രിതര്‍ക്ക് ഗവ. പ്രഖ്യാപിച്ച് നഷ്ടപരിഹാരത്തുക ഇതുവരെയും ലഭ്യമായില്ല. കഴിഞ്ഞ എപ്രില്‍ 24ന് പുലര്‍ച്ചെ നാലര മണിയോടെയാണ് വളാഞ്ചരിക്കടുത്ത കോട്ടപ്പുറത്ത് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന യുവാക്കളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചത്. വളാഞ്ചേരി സ്വദേശികളായ മുളക്കല്‍ അബുവിന്റെ മകന്‍ മുഹമ്മദ് ഫാസില്‍(18), കരിയങ്ങാട്ട് കാവില്‍ നാസറിന്റ മകന്‍ റംസീക്ക്(18), കോട്ടപ്പുറം ചുഴലിയില്‍ മുസ്ഥഫയുടെ മകന്‍ നംഷാദ്(18) എന്നിവരാണ് മരണപ്പെട്ടത്.
തിരുവേഗപ്പുറയില്‍ നടന്ന രാത്രികാല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് വീട്ടിലേക്കുമടങ്ങിയ സുഹൃത്തുക്കളാണ് അപടത്തില്‍പ്പെട്ടത്. കോട്ടപ്പുറം ജുമാമസ്ജിദിന് സമീപമുള്ള നംഷാദിന്റെ വീട്ടുപടിക്കല്‍ ബൈക്കുകല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തു സംസാരത്തിലായിരുന്നു നാലുപേരും. ഇതിനിടയിലാണ് പട്ടാമ്പി ഭാഗത്തുനിന്നു സിമന്റുമായി വരികയായിരുന്ന ലോറി ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. ഫാസിലും നംഷാദും റംസീക്കും തല്‍ക്ഷണം മരിക്കുകയും കൂടെയുണ്ടായിരുന്ന നിഹാലിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടന്നിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു. എന്നാല്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുക ഇതുവരെയും ലഭ്യമായിട്ടില്ല.
പള്ളി, മദ്‌റസ, സ്‌കൂള്‍ സ്ഥിതിചെയ്യുന്ന നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോട്ടപ്പുറം മേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡോ സപീഡ് ബ്രൈക്കറോ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെയും നടപ്പായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."