HOME
DETAILS

ഒളിംപിക്‌സ്: ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാം

  
backup
July 16 2016 | 11:07 AM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac




ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക്  റിയോ ഒളിംപിക്‌സില്‍ ദേശീയ പതാകയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ അനുമതി. ശിവ് ഥാപ്പ, മനോജ് കുമാര്‍, വികാസ് കുമാര്‍ എന്നിവര്‍ക്കാണ് അനുമതി ലഭിച്ചത്.
നേരത്തെ ലോക ബോക്‌സിങ് ഗവേണിങ് ബോഡി തര്‍ക്കങ്ങള്‍ കാരണം  ദേശീയ ബോക്‌സിങ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ പതാകയെ പ്രതിനിധീകരിച്ച് ബോക്‌സര്‍മാര്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലായിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങളും സംഘടനയ്ക്കുള്ളിലെ അച്ചടക്കമില്ലായ്മയും കാരണമാണ് ദേശീയ ഫെഡറേഷനെ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ വിലക്കിയത്. തുടര്‍ന്ന് അഡ്‌ഹോക്ക് പാനലായിരുന്നു താരങ്ങളുടേയും സംഘടനയുടെയും ദൈനംദിന കാര്യങ്ങള്‍ നടത്തിയിരുന്നത്. സായ് ഡയറക്ടര്‍ ഇഞ്ചതി ശ്രീനിവാസ്, കോച്ച് ജി.എസ് സന്ധു എന്നിവരായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളുടെ ടീമിനെ തെരഞ്ഞെടുത്തിരുന്നത്.
നേരത്തെ അന്താരാഷ്ട്ര കമ്മിറ്റി താരങ്ങള്‍ക്കൊപ്പം കോച്ചിങ് അംഗങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വരുന്നതിനെ വിലക്കിയിരുന്നു. വിലക്ക് താരങ്ങളുടെ മാനസിക നിലയെ തകര്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു.
ഈ വിലക്കും അസോസിയേഷന്‍ നീക്കിയിട്ടുണ്ട്. നേരത്തെ ലണ്ടന്‍ ഒളിംപിക്‌സില്‍ എട്ടു ബോക്‌സര്‍മാര്‍ യോഗ്യത നേടിയിരുന്നു.
എന്നാല്‍ റിയോയില്‍ മൂന്നു ബോക്‌സര്‍മാര്‍ക്ക് മാത്രമാണ് യോഗ്യത നേടാനായത്. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ കാരണമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പ്രൊ ബോക്‌സിങ് താരം വിജേന്ദര്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അസോസിയേഷനിലെ പ്രശ്‌നം പരിഹരിക്കാന്‍ മോദി ശക്തമായ നടപടികളെടുക്കണമെന്നാണ് വിജേന്ദറിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago