പ്രതിരോധ നടപടികള്‍ ആരംഭിച്ചു
പരപ്പനങ്ങാടി: നഗരസഭയിലെ ചിറമംഗലം സൗത്തില്‍ തൊഴിലാളിക്ക് എച്ച്1എന്‍1 റിപ്പോര്‍ട്ട്‌ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
രാത്രിയിലാണ് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ചത്. ജില്ലാ വി.സി.യു യൂനിറ്റിന് കീഴിലെ ജീവനക്കാരാണ് തൊഴിലാളികളുടെ രക്തപരിശോധന നടത്താന്‍ അവരുടെ ഒഴിവു സമയം പരിഗണിച്ചത്. ജോലി കഴിഞ്ഞ് വന്ന തൊഴിലാളികളെ പരപ്പനങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ്പരിശോധനക്ക് വിധേയമാക്കിയത്, മൈലേറി- വെലേറി അണുബാധക്കെതിരേ നാനൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ പരിശോധനക്കെത്തിയെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥാരയ കുമാരന്‍, സന്തോഷ്, സുരേഷ്, ബേബി ഗീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."