HOME
DETAILS

മന്ത്രവാദത്തെക്കുറിച്ച് പരാതി നല്‍കിയതിന് അയല്‍വാസിക്ക് ക്രൂരമര്‍ദനം

  
backup
April 06 2019 | 19:04 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

കൊല്ലം: മന്ത്രവാദവും യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവവും പൊലിസിലും പത്ര-ദൃശ്യമാധ്യമങ്ങള്‍ക്കും വിവരം നല്‍കിയെന്ന് ആരോപിച്ച് അയല്‍വാസിയെ ക്രൂരമായി മര്‍ദിച്ചു. ചെങ്കുളം പറണ്ടോട്, കൊല്ലംവിള വീട്ടില്‍ അജയന്‍ (37)നാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കുളം ചരുവിളവീട്ടില്‍ അഴീക്കോണത്ത് ചന്തു(22)വിനെ പൂയപ്പള്ളി പൊലിസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെ ചെങ്കുളം കൃഷിഭവനു മുന്നിലായിരുന്നു സംഭവം.
ആശാവര്‍ക്കറായ ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്നതിനായി ബൈക്കില്‍ പോവുകയായിരുന്ന അജയന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അജയന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.


കുട്ടികളെ യുവതിയുടെ മാതാപിതാക്കള്‍ ഏറ്റെടുത്തു

കൊല്ലം: ഓയൂരില്‍ പട്ടിണിക്കിട്ട് കൊന്ന യുവതിയുടെ കുട്ടികളെ യുവതിയുടെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു. ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയുടെ നാലും ഒന്നര വയസുമുള്ള പെണ്‍കുട്ടികളെയാണ് തുഷാരയുടെ മാതാപിതാക്കളായ കരുനാഗപ്പളളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരനും-വിജയലക്ഷ്മിക്കും വിട്ടുനല്‍കിയത്. മര്‍ദനത്തിനും പട്ടിണിക്കിട്ടതിനെയും തുടര്‍ന്ന് കഴിഞ്ഞ 21ന് ആയിരുന്നു തുഷാര മരിച്ചത്. സംഭവത്തില്‍ തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍ ഇയാളുടെ മാതാവ് ഗീതാലാല്‍ പിതാവ് ലാലി എന്നിവരെ പൂയപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതോടെ ഒറ്റപ്പെട്ട കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. കുട്ടികളെ സംരക്ഷിച്ചുകൊള്ളാമെന്നും കുട്ടികളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു ശിശുക്ഷേമ സമിതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  29 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  33 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago