സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശിവശങ്കറിന്റെ വിദേശയാത്രകള്‍ അടക്കമുള്ള രേഖകളും അന്വേഷിക്കുന്നുണ്ട്.
കേസ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷഷിക്കാനും തീരുമാനമായി. പണമിടപാട് വിദേശത്ത് നടന്നുവെന്നാണ് വിവരം ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇ ഫയലിങ് മുഖാന്തരമാണ് ഹരജി സമര്‍പ്പിച്ചത്. നിരപരാധിയാണെങ്കിലും തന്നെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."