HOME
DETAILS
MAL
മാറനല്ലൂര്‍ വില്ലേജ് ഓഫിസ് ഇന്ന് സ്മാര്‍ട്ടാകും
backup
July 10 2018 | 08:07 AM
തിരുവനന്തപുരം: മാറനല്ലൂര്‍ വില്ലേജ് ഓഫിസിനായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലരക്ക് ഊരുട്ടമ്പലം ജങ്ഷനില്‍ നടക്കും.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ദിരം നാടിന് സമര്‍പ്പിക്കുന്നത്.
ഐ.ബി സതീഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. എ. സമ്പത്ത് എം.പി മുഖ്യതിഥിയായി പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി, പഞ്ചായത്ത് പ്രസിഡന്റ് എസ്. രമ, ജില്ലാ പഞ്ചായത്തംഗം വി.ആര് രമകുമാരി, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."