സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് വ്യക്തം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ മുരളീധരന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് വ്യക്തമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതിലൂടെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണ്. കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാം തെളിയും. സോളാര്‍ ഉള്‍പ്പെടെ ഏത് കേസ് സര്‍ക്കാര്‍ പൊടി തട്ടിയെടുത്താലും സ്വര്‍ണ്ണക്കേസിലെ വസ്തുതകള്‍ പുറത്ത് വരണം. അല്ലാത്തപക്ഷം കൊവിഡ് പ്രേട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാരക്കേസില്‍ ചാരമുഖ്യന്‍ കെ കരുണാകരന്‍ രാജിവെക്കമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.ശിവശങ്കറിനെ സ്വപ്നക്കായി സഹായിക്കുന്ന ഒരു വിംഗ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. സ്വന്തം ഓഫീസ്, വകുപ്പ് എന്നിവയില്‍ നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണ്? സ്വര്‍ണ്ണം എങ്ങോട്ട് കൊണ്ടു പോകുന്നു എന്ന് പോലും ഇന്റലിജന്‍സ് അറിഞ്ഞില്ല. മുഖ്യമന്ത്രിയും അറിഞ്ഞില്ല. ഇതോടെ സ്വന്തം ഓഫീസുമായി ബന്ധപ്പെട്ട ദൂഷിത വലയത്തിന്റെ തടവുകാരനായി. അതിനാല്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."