വട്ടംകുളം പഞ്ചായത്ത് ശുദ്ധജലപദ്ധതി നോക്കുക്കുത്തിയായി
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലെ താണിക്കല്‍പടി കോളനിയിലെ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ സ്ഥാപിച്ച ശുദ്ധജലപദ്ധതി നോക്കുകുത്തിയാകുന്നു. പദ്ധതി നടപ്പിലാക്കാത്തതിനാല്‍ കക്കിടിപ്പുറം താണിക്കല്‍പടി കോളനിയിലെ 30 കുടുംബങ്ങള്‍ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലായിരിക്കുകയാണ്.
2013ല്‍ കലക്ടറുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് കക്കിടിപ്പുറം പാലത്തിനു സമീപം കുഴല്‍ക്കിണര്‍ നിര്‍മിക്കുകയും ടാങ്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് വൈദ്യുതി കണക്ഷന്‍ ലഭിച്ചെങ്കിലും തുടര്‍നടപടികളുണ്ടണ്ടായില്ല. ഒരു പൈപ്പ് മാത്രമാണ് ടാങ്കിനടുത്ത് സ്ഥാപിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കി നാലു വര്‍ഷം കഴിഞ്ഞിട്ടും ജലവിതരണം നടത്താത്തതില്‍ കോളനിക്കാര്‍ പ്രതിഷേധത്തിലാണ്.
താണിക്കല്‍പടി കോളനിയിലേക്കു പോകുന്ന റോഡിനരികിലുള്ള പൊതു കിണറാണ് പ്രദേശത്തുകാര്‍ക്ക് ആശ്രമായുണ്ടണ്ടായിരുന്നത്. എന്നാല്‍ ഈ കിണറും കാടുമൂടി നശിച്ച അവസ്ഥയിലാണ്. കിണറിനു സമീപത്ത് ഡാനിഡ ശുദ്ധജലവിതരണ പദ്ധതിപ്രകാരം പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെണ്ടങ്കിലും ഇതില്‍ വെള്ളം വരുന്നത് വല്ലപ്പോള്‍ മാത്രമാണ്.
കിണര്‍ അറ്റകുറ്റപ്പണി നടത്തിയാല്‍തന്നെ ജലക്ഷാമത്തിനു പരിഹാരം കാണാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ ശുദ്ധജലപദ്ധതി എത്രെയും പെട്ടന്ന് പ്രവര്‍ത്തന സജ്ജമാക്കി ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാരും കോളനി നിവാസികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."