HOME
DETAILS

10 വീടുകളുടെ താക്കോല്‍ദാനം ഒന്‍പതിന് കല്‍പ്പറ്റയില്‍

  
backup
April 06 2019 | 19:04 PM

10-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%a8


കോഴിക്കോട്: കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സമസ്ത വയനാട് ജില്ലാ ഘടകത്തിന്റെ കൈത്താങ്ങായി 'സമസ്ത ഭവനങ്ങള്‍' ഒരുങ്ങി. വീട് നഷ്ടപ്പെട്ടവര്‍ക്കായുള്ള 10 വീടുകളുടെ താക്കോല്‍ദാനം ഒന്‍പതിന് കല്‍പ്പറ്റയില്‍ നടക്കും. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുത്ത 10 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ 'സമസ്ത ഭവനങ്ങള്‍' നല്‍കുന്നത്.
സമസ്ത ജില്ലാ ഘടകത്തിന്റെ കീഴില്‍ രൂപീകരിച്ച ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സെപ്റ്റംബര്‍ 10നായിരുന്നു ശിലാസ്ഥാപനം. ഏഴു മാസത്തിനുള്ളില്‍ പെയ്ന്റിങ് ഉള്‍പെടെ പൂര്‍ത്തിയാക്കിയാണ് വീടുകള്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 229 പേരില്‍നിന്ന് വിവിധ മഹല്ല് കമ്മിറ്റികള്‍ തിരഞ്ഞെടുത്ത 10 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. 100 കുടുംബങ്ങള്‍ക്ക് കൂടി വീടുവച്ച് നല്‍കാനുള്ള ശ്രമത്തിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയായിട്ടുള്ള ആശ്വാസ് ട്രസ്റ്റ്.
അഞ്ചു വീടുകള്‍ക്കുള്ള ധനസഹായം സമസ്തയുടെ സംസ്ഥാനതല ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു. മഹല്ല് കമ്മിറ്റികള്‍ നിര്‍ദേശിച്ച കുടുംബങ്ങളുടെ പട്ടിക സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തിയത്. രണ്ടാംഘട്ടമായി 10 കുടുംബങ്ങള്‍ക്കുകൂടി വീട് നല്‍കുന്നുണ്ട്. ഇതിന്റെ ശിലാസ്ഥാപന ചടങ്ങും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ആശ്വാസ് ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍, ജന. കണ്‍വീനര്‍ പി.സി ഇബ്രാഹിം ഹാജി എന്നിവര്‍ അറിയിച്ചു.


ഒന്‍പതിന് രാവിലെ 11ന് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ (ഉമറലി ശിഹാബ് തങ്ങള്‍ നഗര്‍) നടക്കുന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ താക്കോല്‍ മഹല്ല് ഭാരവാഹികള്‍ക്ക് കൈമാറും.
പുതുതായി നിര്‍മിക്കുന്ന 10 വീടുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, അസീല്‍ അലി ശിഹാബ് തങ്ങള്‍, ഷഹീറലി ശിഹാബ് തങ്ങള്‍, സമസ്ത നേതാക്കള്‍, സാംസ്‌കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
ഉദാരമതികളില്‍നിന്ന് ട്രസ്റ്റിന് ലഭിച്ച ഫണ്ട് പൂര്‍ണമായും വീടുകളുടെ നിര്‍മാണത്തിനാണ് ഉപയോഗിച്ചത്. മറ്റു ചെലവുകള്‍ക്കുള്ള പണം ട്രസ്റ്റ് കണ്ടെത്തുകയായിരുന്നു. വീടുകള്‍ക്ക് അര്‍ഹരായവരെ പരസ്യമായി പൊതുവേദിയില്‍ എത്തിക്കാതെ മഹല്ല് ഭാരവാഹികള്‍ക്കാണ് വീടുകളുടെ താക്കോല്‍ കൈമാറുക. 600 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഒരു വീടിന് ആറു ലക്ഷമാണ് ചെലവു വന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago