മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു: രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് കൊള്ളയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല.മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൂടാതെ അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലി കിട്ടിയത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.കേരളത്തിലെ ഐടി വകുപ്പില്‍ നൂറു കണക്കിന് അനധികൃത നിയമനങ്ങള്‍ നടക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ഈ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന് ചെന്നിത്തല കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."