ഖത്തറില്‍ ആരംഭിച്ച ആഗോള പാര്‍ലമെന്ററി സമ്മേളനം ഉപരോധ രാജ്യങ്ങള്‍ ബഹിഷ്കരിച്ചു
റിയാദ്: ദോഹയില്‍ നടക്കുന്ന ആഗോള പാര്‍ലമെന്റ് സമിതിയുടെ പൊതുസഭാ സമ്മേളനം സഊദിയുള്‍പ്പെടെയുള്ള ഖത്തര്‍ ഉപരോധ രാജ്യങ്ങള്‍ ബഹിഷ്കരിച്ചു.
ഉപരോധം നില നില്‍ക്കെ ഖത്തറില്‍ നടക്കുന്ന സമ്മേളനത്തില്‍ ദോഹ വേദിയാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്നാണ് ചതുര്‍രാജ്യങ്ങള്‍ രേഖാമൂലം സംഘാടകരെ അറിയിച്ചത്. സഊദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ , ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇത് സംബന്ധിച്ച സംയുക്ത തീരുമാനം കൈകൊണ്ടത്. ഉപരോധം ഏര്‍പ്പെടുത്താനുണ്ടായ സാഹചര്യത്തില്‍ നിന്നും പിന്‍വാങ്ങാനോ നിലപാടുകള്‍ തിരുത്താനോ ഖത്തര്‍ ഇനിയും തയാറാകാത്ത സാഹചര്യത്തിലാണ് പങ്കെടുക്കേണ്ടതില്ലെന്ന് ചതുര്രാഷ്ടങ്ങള് വ്യക്തമാക്കിയത്. ഇന്റര്‍ പാര്‍ലമെന്ററി യൂനിയന്‍ (ഐ.പി.യു) സമ്മേളനം ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് യു.എ.ഇ ദേശീയ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഖത്തര്‍ പാലിക്കാന്‍ തയാറായില്ലെന്നും ഇപ്പോഴും തീവ്രവാദത്തെയും ഭീകരവാദത്തെയും പിന്തുണക്കുന്ന പ്രവണതയാണ് ഖത്തര്‍ പിന്തുടരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."