നാല് മാസമായി ആശുപത്രിയില്‍ തളര്‍ന്നുകിടന്നിരുന്ന മലയാളി മരണത്തിന് കീഴടങ്ങി
ദമാം: നെഞ്ചുവേദനയെ തുടര്‍ന്ന് തളര്‍ന്നു വീണ് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ അടിയന്തിര വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ബദറുദ്ധീന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
നാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെങ്കിലും വിദഗ്ധ ചികിത്സക്ക് വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ഡോക്ടര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ദമാമില്‍നിന്ന് കേരളത്തിലേക്ക് നേരിട്ട് സ്‌ട്രെച്ചര്‍ സൗകര്യത്തോടെ വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ യാത്ര തടസപ്പെട്ടുവെങ്കിലും സങ്കീര്‍ണമായ ആരോഗ്യസ്ഥിതി പരിഗണിച്ച് എയര്‍ ആംബുലന്‍സ് അടക്കമുള്ള സാധ്യതകള്‍ക്കായി ശ്രമം തുടരുന്നതിനിടെയാണ് അദ്ദേഹം യാത്രയായത്.
2018 നവംബര്‍ അവസാനമാണ് ദമാമിനു സമീപം നുഐരിയയില്‍ കമ്പനിയില്‍ ജോലി ചെയ്യവെ ബദറുദ്ധീന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ചികിത്സയിലിരിക്കെ, സ്ഥിതി മെച്ചപ്പെട്ടെങ്കിലും പല കാരണങ്ങളാല്‍ യാത്ര രണ്ടുതവണ മുടങ്ങി. ഒടുവില്‍ എല്ലാ കടമ്പകളും തരണം ചെയ്ത് യാത്രക്ക് തയാറെടുക്കുന്നതിനിടെയാണ് ബദറുദ്ധീന്‍ വിധിക്ക് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."