സ്വര്‍ണക്കടത്തുമായി ബന്ധമില്ല, മാറി നില്‍ക്കുന്നത് ഭയം കൊണ്ട്: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്ന് സ്വപ്‌ന സുരേഷ്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ശബ്ദരേഖയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാറിനില്‍ക്കുന്നത് ഭയം കൊണ്ടാണെന്ന് സ്വപ്‌ന പറഞ്ഞു. കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴൊക്കെ തന്റെ തൊഴിലില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്റെ ഭാഗമായിട്ടാണ്. എന്താണ് തന്റെ റോള്‍ എന്ന് എല്ലാവരും അറിയണം. ഇതില്‍ ബാധിക്കപ്പെടുക തന്റെ കുടുംബം മാത്രമാണ് - സ്വപ്‌ന പറഞ്ഞു.
[playlist ids="868327"]
ശബ്ദരേഖയുടെ പൂര്‍ണരൂപം
എനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു ഇന്‍വോള്‍വ്മെന്റ് ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ എ.സിയെ വിളിച്ച് സംസാരിച്ച് അതൊന്നു ക്ലിയര്‍ ചെയ്യണേ എന്നു പറഞ്ഞു.
പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാന്‍ സാക്ഷിയല്ല. ഇത് ജനങ്ങള്‍ അറിയണം. ഇത്രയും എന്നെ, ഞാനെന്ന സ്ത്രീയെ, ഞാന്‍ എന്ന അമ്മയെ ഇത്രയും ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയും സ്പീക്കറും ബാക്കിയുള്ള പൊളിറ്റീഷ്യന്‍സിനെയും ചേര്‍ത്തുവെച്ച് എന്നെ പറഞ്ഞു. എന്നെ ഞാന്‍ അല്ലാതെ ആക്കി. എന്നെയും എന്റെ കുടുംബത്തെയും
ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി. മീഡിയയും മറ്റുള്ളവരും ചെയ്യുന്നത് ഇനി വരാന്‍ പോകുന്ന ഇലക്ഷന് സ്വാധീനിക്കാന്‍ വേണ്ടിയിട്ടാണ്.ഞാന്‍ പ്രത്യേകം നിങ്ങള്‍ എല്ലാവരോടും പറയുകയാണ്. ഇതിലുണ്ടാവുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും മാത്രമാണ്.ഒരു മുഖ്യമന്ത്രിക്കോ ഇവിടെ ഇപ്പോ ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു മന്ത്രിമാര്‍ക്കോ ഒരു സ്പീക്കര്‍ക്കോ അഞ്ച് സംസ്ഥാനങ്ങളില്‍ പോലുമോ ആരെയും ബാധിക്കില്ല.
ഇത് ബാധിക്കാന്‍ പോകുന്നത് എന്നെയും എന്റെ രണ്ടുമക്കളെയും എന്റെ ഭര്‍ത്താവിനെയുമാണ്. നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിയാകും നമ്മുടെ മരണത്തിന്. ഞാന്‍ ഇപ്പോള്‍ മാറിനില്‍ക്കുന്നത് വലിയൊരു തെറ്റു കുറ്റ സ്മഗ്ലിങ് ചെയ്തതു കൊണ്ടല്ല. ഭയം കൊണ്ടും എനിക്കും എന്റെ കുടുംബത്തിനുമുള്ള ഭീഷണി കാരണവുമാണ്. നിങ്ങള്‍ ഒരോരുത്തരും അതിന്റെ കാരണക്കാരായിരിക്കും. അറ്റകൈയ്ക്ക് ഞാന്‍ ഒന്നുമാത്രമേ എല്ലാവരോടും പറയുകയുള്ളൂ. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. സ്വപ്‌ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."