കടലുണ്ടണ്ടിപ്പുഴയില്‍ കിണര്‍ കുഴിക്കാന്‍ അനുമതി തേടി കൂട്ടിലങ്ങാടി പഞ്ചായത്ത്
കൂട്ടിലങ്ങാടി: കടലുണ്ടണ്ടിപ്പുഴ വറ്റിയതോടെ കൂട്ടിലങ്ങാടിയില്‍ കുടിവെള്ളക്ഷാമം നേരിടാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ നീക്കം. കടലുണ്ടിപ്പുഴയില്‍ പുതിയ കിണര്‍ നിര്‍മിച്ച് വെള്ളമെത്തിക്കാനാണ് ശ്രമം. മുഖ്യസ്രോതസായ മോതി കുടിവെള്ള പദ്ധതിയില്‍ നിന്ന് ജലവിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെ പഞ്ചായത്തു നേതൃത്വത്തിലെ കുടിവെള്ള വിതരണത്തിനായി ടെന്‍ഡണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും സന്നദ്ധരായില്ല.
ഇതോടെ കുടി വെള്ളം എത്തിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പ്രതിസന്ധിയിലായി. പടിഞ്ഞാറ്റുമുറിയിലെ രണ്ടണ്ടു വാര്‍ഡുകളില്‍ മാത്രം പഞ്ചായത്തു നേതൃത്വത്തില്‍ സ്വകാര്യ കിണറ്റില്‍ നിന്ന് കുടിവെള്ളം ലഭ്യമാക്കുന്നുണ്ടണ്ട്.
അതാതു വാര്‍ഡുകളില്‍ ജലം ലഭ്യമാകുന്ന കിണര്‍ കണ്ടെണ്ടത്താന്‍ വാര്‍ഡ് അംഗങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും ഫലമുണ്ടണ്ടായില്ല. രൂക്ഷമായി ക്ഷാമം നേരിടുന്ന പള്ളിപ്പുറം അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനു ബദല്‍ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താനായില്ല. സന്നദ്ധ സേവകരുടെ ജലമാണ് ചിലയിടങ്ങളില്‍ ഏക ആശ്വാസം.
മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ പെരിന്താറ്റിരിയിലെ ജലസംഭരണിയില്‍ നിന്നു സമീപ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് ജല അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ് കടലുണ്ട@ിപ്പുഴയില്‍ ജലപ്രദേശത്ത് കിണര്‍ കുഴിച്ച് ജലവിതരണത്തിനു മാര്‍ഗംതേടി പഞ്ചായത്ത് കലക്ടറെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."