കുറച്ചുകൊണ്ടുവന്ന രോഗം കുതിച്ചുയരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വളരെ കുറച്ചുകൊണ്ടിരുന്നു നമ്മുടെ പ്രവര്‍ത്തന ഫലമായി. എന്നാല്‍ ഇന്ന് രോഗം കുതിച്ചുയരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കൊവിഡിന്റെ കാര്യത്തില്‍ വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. വായുസഞ്ചാരമുള്ള മുറികളില്‍ കഴിയുകയാണ് പ്രധാനം. ചില കടകളില്‍ ആളുകള്‍ കയറിയ ശേഷം ഷട്ടറുകള്‍ അടച്ചിടുന്നു. അത് പാടില്ല. വായുസഞ്ചാരം കുറയും. വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം പെട്ടെന്ന് പടരും.
പരിശോധനയുടെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 12592 സാമ്പിളുകള്‍ പരിശോധിച്ചു. 6534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2795 പേരാണ്. 185960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളിലാണ്.
ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 220677 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 66934 സാമ്പിളുകള്‍ ശേഖരിച്ചു. 63199 നെഗറ്റീവായി.
ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് 307019 പേര്‍ക്കാണ് വിവിധ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയത്. 181 ഹോട്ട്‌സ്‌പോട്ടുകള്‍ പുതുതായി ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."