ഒളിംപിക്‌സ് യോഗ്യത: ഇന്ത്യക്ക് രണ്ടാം ജയം
യങ്കോണ്‍: 2020 ഒളിംപിക്‌സ് ഫുട്‌ബോളിനായുള്ള രണ്ട@ാംഘട്ട യോഗ്യതാ റൗ@് മത്സരത്തില്‍ ണ്ടജയം തുടര്‍ന്ന് ഇന്ത്യ. മ്യാന്മറില്‍ നടക്കുന്ന യോഗ്യതാ റൗ@ണ്ടിന്റെ രണ്ട@ാം മത്സരത്തില്‍ നേപ്പാളിനെയാണ് ഇന്ത്യ തകര്‍ത്തത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ആയിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ ആറാം മിനുട്ടില്‍ തന്നെ സെല്‍ഫ് ഗോളിലൂടെ ഇന്ത്യ മുന്നില്‍ എത്തി. പക്ഷെ അടുത്ത നിമിഷം തന്നെ നേപ്പാള്‍ ഗോള്‍ മടക്കി സമനില പിടിച്ചു. പിന്നീട് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ ഇന്ത്യ കളിയുടെ 60ാം മിനുട്ടില്‍ ലീഡ് നേടി. ഡിലേമ ചിബറിന്റെ ക്രോസില്‍നിന്ന് സന്ധ്യയായിരുന്നു രണ്ടാം ഗോള്‍ കണ്ടെത്തിയത്. 78ാം മിനുട്ടില്‍ ആശാ ലതയിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. ഇതോടെ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ട് ജയങ്ങളായി. മ്യാന്‍മറുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിലും ജയം കണ്ടെത്തിയാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യക്ക് ഒളിംപിക്‌സിന് യോഗ്യത നേടാനാകും. ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യയെ ഇന്ത്യ തകര്‍ത്തിരുന്നു. ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."