375 യാത്രക്കാരുമായി റിയാദ് മലപ്പുറം ജില്ല കെഎംസിസി ചാർട്ടേഡ് വിമാനങ്ങൾ കൂടി കോഴിക്കോടെത്തി
റിയാദ്: മലപ്പുറം ജില്ല കെഎംസിസി ചാർട്ടേഡ് ചെയ്‌ത രണ്ട് വിമാനങ്ങൾ 375 യാത്രക്കാരുമായി കോഴിക്കോട് വിമനത്താവളത്തിലെത്തി. ഫ്ളൈനാസ് എയർലൈൻസിന്റെ ആദ്യവിമാനത്തിൽ 172 യാത്രക്കാരും രണ്ടാം വിമാനത്തിൽ 173 യാത്രക്കാരുമാണ് റിയാദിൽ നിന്നും കോഴിക്കോട്ടെത്തിയത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെട്ട രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശക വീസയിലെത്തിയവർ തുടങ്ങി തീർത്തും അർഹരായ ആളുകളെയാണ് യാത്രക്കാരായി പരിഗണിച്ചത്. മലപ്പുറം ജില്ല കെഎംസിസിയുടെ സന്നദ്ധ വളണ്ടിയർമാർ എയർപോർട്ടിൽ യാത്രക്കാർക്കവശ്യമായ എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു. കേരള സർക്കാർ നിർദേശിച്ച സുരക്ഷാ വസ്ത്രങ്ങൾ, മാസ്‌ക്, ഗ്ലൗസ്, സേഫ്റ്റി ഷീൽഡ് തുടങ്ങിയവ യാത്രക്കാർക്ക് വിതരണം ചെയ്‌തിരുന്നു.
പ്രയാസപ്പെടുന്ന ധാരാളം ആളുകൾ ഇനിയും നാടണയാനായി കാത്തിരിക്കുന്നുണ്ടെന്നും കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ ഇടപെടലുകളും ജില്ല കമ്മിറ്റി നടത്തുമെന്നും കൂടുതൽ വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ പറഞ്ഞു. നേരത്തെ 508 യാത്രക്കാരുമായി സഊദി എയർലൈൻസിന്റെ രണ്ട് ജംബോ വിമാനങ്ങൾ ഇതിന് മുമ്പ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ചർട്ടേർഡ് ചെയ്‌തിരുന്നു.
മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, കെഎംസിസി ദേശീയ സമിതി അംഗങ്ങളായ എസ്. വി അർഷുൽ അഹമ്മദ്, ഉസ്മാനാലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, അഡ്വ.അനീർബാബു പെരിഞ്ചീരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ്, അഷ്‌റഫ് കൽപകഞ്ചേരി, സത്താർ താമരത്ത്, ഷമീർ പറമ്പത്ത്, ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ തവനൂർ, അഷ്‌റഫ് മോയൻ, റഫീഖ് മഞ്ചേരി, ഷരീഫ് അരീക്കോട്, യൂനുസ് കൈതക്കോടൻ, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, ഇഖ്ബാൽ തിരൂർ, സിദ്ധീഖ് കോനാരി, യൂനുസ് സലീം താഴേക്കോട്, ഹമീദ് ക്ലാരി, എം കെ നവാസ് വേങ്ങര, ഷറഫു പുളിക്കൽ,അർഷദ് തങ്ങൾ ചെട്ടിപ്പടി, ഷാഫി മാസ്റ്റർ കരുവാരക്കുണ്ട്, മുസമ്മിൽ പാലത്തിങ്ങൽ, നജ്മുദ്ധീൻ മഞ്ഞളാംകുഴി, റിയാസ് തിരൂർക്കാട്, ഷക്കീൽ തിരൂർക്കാട്, ശിഹാബ് കുട്ടശ്ശേരി, ഫിറോസ് പള്ളിപ്പടി, അഷ്‌റഫ് കോട്ടക്കൽ, നൗഫൽ ചാപ്പപ്പടി, ഷബീർ കളത്തിൽ, സനോജ് കുരിക്കൾ, ഇസ്ഹാഖ് താനൂർ, നൗഷാദ് ചക്കാല, ബഷീർ ചുള്ളിക്കോടൻ, എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."