HOME
DETAILS

യുവത്വത്തിനും പ്രൊഫഷണലിസത്തിനും മുന്‍ഗണന; മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കാന്‍ ഇനി യുവ ഐ.എ.എസ് ഉദ്യോഗസ്ഥര്‍

  
backup
July 09 2020 | 15:07 PM

new-ias-officers-in-chief-minster-of-kerala123

തിരുവനന്തപുരം: വിവാദ ചുഴിയില്‍ അകപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപ്പെടുത്താന്‍ യുവ ഐ.എ.എസ് ഓഫീസര്‍മാരെ നിയമിച്ച് മുഖ്യമന്ത്രി. പരിചയം, സീനിയോരിറ്റി തുടങ്ങിയ ബ്യൂറോക്രാറ്റിക്ക് മുന്‍ഗണന ക്രമങ്ങളെ പൂര്‍ണമായും തള്ളിയാണ് മുഖ്യമന്ത്രി പുതിയ നിയമനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മീര്‍ മുഹമ്മദ് അലിയെയും ഐ.ടി സെക്രട്ടറിയായി കെ. മുഹമ്മദ് വൈ. സഫീറുല്ലയെയുമാണ് നിയമിച്ചിരിക്കുന്നത്.

സിവില്‍ സര്‍വീസിലെ തലതൊട്ടപ്പന്മാരെ കവച്ചുവെച്ച് കഴിവുള്ളവര്‍ അധികാര സ്ഥാനത്തേക്ക് നിയമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് അസംതൃപ്തിയുണ്ടെങ്കിലും കഴിവും പ്രൊഫഷണലിസവും മുഖമുദ്രയാക്കിയ മുഖ്യമന്ത്രിയുടെ നിയമനത്തിനു കയ്യടിയും ലഭിക്കുന്നുണ്ട്. സംഘ്പരിവാര്‍ ദുശ് പ്രചാരണങ്ങളും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ മുറുമുറുപ്പും കഴിവും പക്വതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇല്ലാതാകുകയാണ്.

വിവാദമായ സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്റെ സ്ഥാനമാറ്റവും മുഖ്യമന്ത്രിയുടെ ഓഫീസിനു കളങ്കമായിമാറിയിരിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരം ഒരു നടപടി മുഖ്യമന്ത്രി പ്രതീക്ഷിച്ചതല്ല.

മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പ്രായമോ പരിചയ സമ്പന്നതയോ പ്രശ്‌നമല്ലെന്ന വ്യക്തമായ സന്ദേശം പൊതുസമൂഹത്തിന് നല്‍കാനും ചീഫ് സെക്രട്ടറിയുടെ ഈ നിയമനത്തിനായി. നിലവില്‍ സെക്രട്ടറി പദവികളിലിരിക്കുന്നവരെല്ലാം 2000 ബാച്ചിന് മുന്‍പുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍ 2011 ബാച്ച് ഉദ്യോഗസ്ഥനായ മീര്‍ മുഹമ്മദ് അലിയെയും 2010 ബാച്ച് ഉദ്യോഗസ്ഥനായ കെ. മുഹമ്മദ് വൈ. സഫീറുല്ലയെയും നിയമിക്കാന്‍ മാനദണ്ഡമാക്കിയത് കഴിവ് മാത്രമാണെന്ന് വ്യക്തം.


ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ചെന്നൈ സ്വദേശി മീര്‍ മുഹമ്മദ് അലി സര്‍വിസ് തുടങ്ങുന്നത് കോഴിക്കോട് സബ് കലക്ടറായാണ്. എന്‍ജിനിയറിങ് ബിരുദത്തിനും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനും ശേഷം 2011ലാണ് 59 ാം റാങ്കുകാരനായി മീര്‍ സിവില്‍ സര്‍വിസ് പാസാകുന്നത്. 2016 മുതല്‍ മൂന്നു വര്‍ഷം കണ്ണൂര്‍ ജില്ലാ കലക്ടറായി സേവനമഷ്ടിച്ചു. ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് മീര്‍ കണ്ണൂരില്‍ കാഴ്ച്ചവെച്ചത്. 2017ലെ രാജ്യത്തെ ഏറ്റവും മികച്ച സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരില്‍ നാലാം സ്ഥാനം മീര്‍ മുഹമ്മദിനായിരുന്നു.

സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് മുക്ത ജില്ലയായി കണ്ണൂരിനെ മാറ്റിയെടുക്കാനും സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനത്തിന് ചുക്കാന്‍പിടിക്കാനും മീര്‍ മുഹമ്മദിനായി. കണ്ണൂര്‍ ജില്ലയിലെ മാലിന്യ നിര്‍മാര്‍ജനത്തിനായി നോ പ്ലാസ്റ്റിക് ബാഗ്, ഗ്രീന്‍ വെഡ്ഡിങ്, സ്‌കൂളുകള്‍ വഴിയുള്ള മാലിന്യ ശേഖരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയ മീര്‍ ആറളം ഫാമിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസിലാക്കിക്കൊടുക്കാന്‍ തുടക്കമിട്ട പദ്ധതിയും വന്‍ വിജയമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ ഗവ. ഓഫിസുകളുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വിലയിരുത്താന്‍ മാര്‍ഗമൊരുക്കിയ കണ്ണൂര്‍ ആപ്പും ശ്രദ്ധനേടി. പി.ആര്‍.ഡി നടത്തുന്ന ആന്റി ഫേക്ക് ന്യൂസ് ഡിവിഷന്റെ പ്രവര്‍ത്തനങ്ങളിലും മീര്‍ സജീവമാണ്. സര്‍വേ ലാന്‍ഡ് റെക്കോഡ് ഡയറക്ടറായിരിക്കെ മാപ്പ് മൈ ഹോം എന്ന ശ്രദ്ധേയ പദ്ധതിയിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതിക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. തലസ്ഥാനത്തെ ആറ് കോളജുകളിലെ 106 വിദ്യാര്‍ഥികളുമായി തുടക്കമിട്ട പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കുന്ന നിലയിലേക്ക് എത്തിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടറായിരിക്കെ നടത്തിയ വിദ്യാഭ്യാസ പ്രചാരണ പരിപാടികള്‍ ഇപ്പോഴും തുടരുന്നുണ്ട് മീര്‍.

സിവില്‍ സര്‍വിസ് ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെയ്‌സ്ബുക്ക് മെസേജുകള്‍ വഴി ഉപദേശങ്ങള്‍ നല്‍കിയും കൂടിക്കാഴ്ച്ചയ്ക്കായി ഓഫിസിലേക്ക് ക്ഷണിച്ചും പുതു തലമുറയ്ക്ക് പ്രചോദനമാകുകയാണ് ഈ യുവ ഐ.എ.എസുകാരന്‍. ടെഡെക്‌സ് ടോക്ക്, യൂട്യൂബ് ചാനല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും സമൂഹത്തോട് സംവദിക്കുന്ന മീര്‍ മുഹമ്മദ് അലിക്ക് വിവാദങ്ങളോട് പ്രതികരിക്കാന്‍ സമയമില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റതേയുള്ളെന്നും കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി സജീവമായി ഉണ്ടാകുമെന്നും മീര്‍ മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു. രജിസ്‌ട്രേഷന്‍ ഐ.ജി, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

ഐ.ടി സെക്രട്ടറിയായി ചുമതലയേല്‍പ്പിച്ച കെ. മുഹമ്മദ് വൈ. സഫീറുല്ല ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പരിശീലനത്തിലാണ്. നിലവില്‍ ഇദ്ദേഹത്തിന്റെ ചുമതല തുറമുഖ സെക്രട്ടറി സഞ്ജയ് കൗളാണ് വഹിക്കുന്നത്. തമിഴ്‌നാട് സേലം സ്വദേശിയായ സഫീറുല്ല 2010 സിവില്‍ സര്‍വിസ് ബാച്ചില്‍ 55ാം റാങ്കുകാരനാണ്. എം.ജി രാജമാണിക്യത്തിന്റെ പിന്മുറക്കാരനായി 2016ല്‍ എറണാകുളം ജില്ലാ കലക്ടറുടെ ചുമതലയേറ്റ സഫീറുല്ല അദ്ദേഹത്തിന്റെ പദ്ധതികളായ എന്റെ കുളം എറണാകുളം, പ പ പഠിക്കാം പഠിപ്പിക്കാം, അന്‍പോട് കൊച്ചി തുടങ്ങിയ പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ നിര്‍ണായക ചുമതല വഹിച്ചു.

എറണാകുളത്ത് വിജയകരമായി നടപ്പിലാക്കിയ അഥിതി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പദ്ധതിയായ റോഷ്‌നി, സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ നുമ്മ ഊണ് തുടങ്ങിയവ സഫീറുല്ലയുടെ ആശയങ്ങളാണ്. ഐ.ടി മിഷന്‍ ഡയറക്ടറായിരിക്കെ നടപ്പിലാക്കിയ അക്ഷയ, ഇജില്ല, സ്റ്റേറ്റ് ഡാറ്റ സെന്റര്‍, മൊബൈല്‍ ഗവര്‍ണന്‍സ്, കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, ഇ ജാഗ്രത തുടങ്ങിയ പദ്ധതികളും ഈ യുവ ഐ.എ.എസുകാരന്റെ പദ്ധതികളാണ്. ഇഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടര്‍, ഇടുക്കി സബ് കലക്ടര്‍, പാലക്കാട് സബ് കലക്ടര്‍ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. സിവില്‍ സര്‍വിസില്‍ പ്രവേശിക്കും മുന്‍പ് എം.ബി.എക്കാരനായ സഫീറുല്ല അഞ്ചുവര്‍ഷത്തോളം ഐ.ടി മേഖലയിലും സേവനമനുഷ്ടിച്ചിരുന്നു. റിട്ടയേഡ് അധ്യാപകനായ കറാമത്തുല്ലയുടെയും സേലം ശാരദ കോളജ് ഫോര്‍ വുമണ്‍ അസോസിയേറ്റ് പ്രൊഫസര്‍ മെഹ്താബ് ബീഗത്തിന്റെയും മകനാണ്. ഭാര്യ ആസിയ യാസ്മീന്‍.

ഇതിനിടെ ഈ നിയമനങ്ങളില്‍ മുതിര്‍ന്ന ഐ.എ.എസുകാര്‍ക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാര്‍ത്തകള്‍ ചീഫ് സെക്രട്ടറി തള്ളി. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. ഈ തസ്തികകളില്‍ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരാരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  27 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  42 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago