യു.എ.ഇ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങി. ഇവര്‍ക്കായി ഈ മാസം 12 മുതല്‍ 26 വരെ സര്‍വിസ് നടത്താന്‍ ഇരുരാജ്യങ്ങളിലെയും വ്യോമയാനമന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി.
ഇതു പ്രകാരം യു.എ.ഇ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അവിടെ നിന്നുള്ള ഇന്ത്യക്കാരുമായി ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുകയും ഇവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായി തിരിച്ചു പോകുകയും ചെയ്യാം. അതോടൊപ്പം വന്ദേഭാരത് മിഷന് കീഴില്‍ എയര്‍ഇന്ത്യ വിമാനങ്ങളും ഇതിനായി സര്‍വിസ് നടത്തും. യു.എ.ഇ വിസയുള്ളവരെ മാത്രമാണ് അവിടേക്കുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുക.
അവിടെ നിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടാകില്ല. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പ്(ഐ.സി.എ) ന്റെയോ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ മുന്‍കൂര്‍ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് യു.എ.ഇയിലേക്ക് പോകാനാവുക. യു.എ.ഇയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന താമസവിസയുള്ള ഇന്ത്യക്കാര്‍ യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആരോഗ്യനില സംബന്ധിച്ച് ഡിക്ലറേഷന്‍ നല്‍കുകയും ഡി.എക്‌സ്.ബി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. ക്വാറന്റൈന്‍ ഫോമും പൂരിപ്പിച്ച് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."