വീണ്ടും ചെന്നൈ
ചെന്നൈ: കിങ്സ് ഇലവന് പഞ്ചാബിനെ എറിഞ്ഞൊതുക്കി ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 22 റണ്‍സിനാണ് ചെന്നൈ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തിന്റെ പകുതിയില്‍ പഞ്ചാബ് വിജയത്തിലേക്കാണെന്ന് തോന്നിച്ചിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ ചെന്നൈ പഞ്ചാബിനെ എറിഞ്ഞൊതുക്കുകയായിരുന്നു. ജയിക്കാവുന്ന സ്കോറിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് ര@ണ്ടാം ഓവറില്‍ ക്രിസ് ഗെയ്ലിനെയും (5) മായങ്ക് അഗര്‍വാളിനേയും(0) നഷ്ടമായിരുന്നു. പിന്നീട് കെ.എല്‍ രാഹുല്‍ (55), സര്‍ഫ്രാസ് ഖാന് (67) എന്നിവര്‍ ചേര്‍ന്ന കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ടു നയിച്ചത്. ഡേവിഡ് മില്ലറിന് ആറ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈക്കായി ഹര്ഭജന് സിങ്ങും സ്കോട്ട് കഗ്ലിയനും ര@ണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ധോണി (37)യും അമ്പാട്ടി റായുഡു(21)വും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ചെന്നൈയുടെ വിജയത്തിന് തുണയായത്.
അവസാന മൂന്ന് ഓവറില്‍ ചെന്നൈ 44 റണ്‍സാണ് സ്വന്തമാക്കിയത്. നാലാം വിക്കറ്റില്‍ ധോണിയും റായുഡുവും ചേര്‍ന്ന് 40 പന്തില്‍ 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ചെന്നൈക്കായി ഷെയ്ന് വാട്സണും ഫാഫ് ഡു പ്ലസിസും മികച്ച തുടക്കമാണ് നല്‍കിയത്. വാട്സണ് 26 റണ്‍സും ഡു പ്ലസിസ് 54ഉം റണ്‍സ് നേടി. സുരേഷ് റെയ്നക്ക് 17 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പഞ്ചാബിന് വേണ്ടി അശ്വിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്രിസ് ഗെയ്ലും ആഡ്രൂ ടൈയും കിങ്സ് ഇലവന് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ടീമിനെ ഭാഗ്യം തുണച്ചില്ല. ഹര്ബജന് സിങ്ങാണ് മാന്‍ ഓഫ് ദി മാച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."