വാഫി വഫിയ്യ അപേക്ഷാ തിയ്യതി നീട്ടി
കോ ഓര്‍ഡിനേഷന്‍ ഓ്ഫ് ഇസ്ലാമിക് കോളേജസ് പുതിയ തംഹീദിയ്യ (+1) ക്ലാസിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജൂലൈ 17 വരെ നീട്ടി.
ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വര്‍ഷം അഡ്മിഷന്‍ നടക്കുക. ആകെ 2160 സീറ്റുകളാണ് (വാഫി 1140, വഫിയ്യ 570, ഡേ 450) ഉള്ളത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
എസ് എസ് എല്‍ സി തുടര്‍പഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസോ തത്തുല്ല്യ യോഗ്യതയോ ഉള്ള 17 വയസ്സു കവിയാത്ത വിദ്യാര്‍തഥി വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാര്‍ത്ഥികള്‍ക്ക് എസ് എസ് എല്‍ സി ഗ്രൈഡുകള്‍, മദ്രസാ മാര്‍ക്ക്, മറ്റ് അനുബന്ധമാര്‍ക്കുകള്‍ ജൂലൈ 17 വരെ www.wafyonline.com എന്ന വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുവാന്‍ സൗകര്യമുണ്ടായിരിക്കും.
അന്താരാഷ്ട്ര നിലവാരത്തില്‍ മതഭൗതിക വിദ്യകള്‍ സമന്വയിച്ചു നല്‍കുന്ന വാഫിവഫിയ്യ പാഠ്യപദ്ധതി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് സി.ഐ.സിയാണ് ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവില്‍ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
അപേക്ഷകള്‍ക്കായി wafyonline.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ഷിക്കുക.
കടുതല്‍ വിവരങ്ങള്‍ക്ക്: 7025687788, 9349677788, 9497313222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."