HOME
DETAILS

സഊദിയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി

  
backup
April 24 2017 | 04:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%88%e0%b4%9c%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d

 

റിയാദ്: മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി സഊദിയിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. ഈജിപ്തും സഊദിയും തമ്മില്‍ സഹകരിക്കേണ്ട മേഖലകളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ രഷ്ട്രീയ, സുരക്ഷ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി സഊദി പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ ഇറാന്റെ ഇടപെടല്‍, യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ഈജിപ്ത് കൂടി പങ്കാളിത്തം വഹിക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യമന്‍ ദൗത്യം, സിറിയ, ഇറാഖ്, ഫലസ്തീന്‍ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. പ്രധാനമായും മേഖലയിലെ തീവ്രവാദ ഭീഷണികള്‍ ചെറുക്കുന്നതിനുള്ള സഹകരണങ്ങള്‍ തേടുകയാണ് ഇരുകൂട്ടരും.

നേരത്തെ, സഊദിയിലെത്തിയ സീസിക്കും സംഘത്തിനും സഊദി വന്‍ വരവേല്‍പ്പാണ് നല്‍കിയത്. സീസിയെ സ്വീകരിക്കാനായി രാജാവ് നേരിട്ട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍, സ്‌റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഇസാം ബിന്‍ സഅദ്, ഈജിപ്തിലെ സഊദി അംബാസിഡര്‍ അഹ്മദ് ഖത്താന്‍, സഊദിയിലെ ഈജിപ്ത് അംബാസിഡര്‍ നാസര്‍ ഹംദി എന്നിവരും സഊദി രാജാവിനോടൊപ്പം സീസിയെ സ്വീകരിക്കാനായി റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് യമാമഃ രാജകൊട്ടാരത്തില്‍ ചര്‍ച്ചക്കായി നേതാക്കള്‍ ഒരുമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago