HOME
DETAILS
MAL
ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
backup
April 06 2019 | 20:04 PM
ന്യൂഡല്‍ഹി: 2030ഓടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 10 ട്രില്യന്‍ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 2.9 ട്രില്യന്‍ ഡോളറിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്. ന്യൂഡല്‍ഹിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്സില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ജെയ്റ്റ്ലി.
ഒന്നും രണ്ടും സാമ്പത്തിക ശക്തികളായ അമേരിക്ക, ചൈന എന്നിവക്കു പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യയും എത്തും. അതേസമയം ഈ സാമ്പത്തിക ശക്തികള്‍ മൂന്നുമായിരിക്കും ഭാവിയില്‍ മത്സരിക്കുകയെന്നും ജെയ്റ്റ്ലി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."