മുന്നൊരുക്കം: സംസ്ഥാനത്ത് ഇതുവരെ ശേഖരിച്ചത് 5,355 ടണ്‍ പ്ലാസ്റ്റിക് മാലിന്യം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെയും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെയും ഭാഗമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് ശേഖരിച്ചത് 5,355 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. സംസ്ഥാനത്തെ ശുചിത്വ പരിപാലനത്തിനും അജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനുമായി തദ്ദേശ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയാണ് മാലിന്യം ശേഖരിച്ചത്.
ഏറ്റവും കൂടുതല്‍ മാലിന്യം ശേഖരിച്ചത് എറണാകുളം ജില്ലയില്‍ നിന്നാണെന്ന് ക്ലീന്‍കേരള കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളത്ത് നിന്ന് 1059.36 ടണ്‍ മാലിന്യങ്ങളാണ് ശേഖരിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോടും മൂന്നാമത് തൃശൂരുമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 703 ടണ്ണും തൃശൂരില്‍ നിന്ന് 691 ടണ്ണുമാണ് ശേഖരിച്ചത്. ഏറ്റവും കുറവ് ഇടുക്കിയില്‍ നിന്നാണ്, 50 ടണ്‍. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഒറ്റത്തവണ ഉപയോഗത്തിനു മാത്രമുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."