സി.ബി.എസ്.ഇ സിലബസ്: രാഷ്ട്രീയം കലര്‍ത്തരുതെന്ന് മന്ത്രി
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സിലബസ് വെട്ടിക്കുറച്ചപ്പോള്‍ അതില്‍ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ നടപടി വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര മാനവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍.
ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, സാമ്പത്തിക ശാസ്ത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററില്‍ പറഞ്ഞു. സിലബസ് 30 ശതമാനം കുറക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.
വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്ന് ലഭിച്ച ഉപദേശങ്ങളും ശുപാര്‍ശകളും പരിഗണിച്ചാണ് ഇത് നടപ്പാക്കിയത്.
ദേശീയത, പ്രാദേശിക സര്‍ക്കാര്‍, ഫെഡറലിസം മുതലായ മൂന്നു നാല് വിഷയങ്ങള്‍ ഒഴിവാക്കുന്നത് തെറ്റായി വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. മറ്റു വിവിധ വിഷയങ്ങളിലും ഒഴിവാക്കല്‍ കാണാന്‍ സാധിക്കണം. ചിലര്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണ്. വിദ്യാഭ്യാസം കുട്ടികളോടുള്ള നമ്മുടെ പവിത്രമായ കടമയാണ്.
വിദ്യാഭ്യാസത്തില്‍ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നമ്മുടെ രാഷ്ട്രീയം കൂടുതല്‍ വിദ്യാസമ്പന്നമാക്കണണം. മന്ത്രി പറഞ്ഞു.
നേരത്തെ സി.ബി.എസ്.ഇ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരുന്നെങ്കിലും വിവാദം തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രി തന്നെ നേരിട്ട് വിശദീകരണവുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."