ആത്മഹത്യ ചെയ്ത നവദമ്പതികളില്‍ യുവതിക്ക് കൊവിഡ്; ഉറവിടം അവ്യക്തം
ആലപ്പുഴ: ആത്മഹത്യ ചെയ്ത യുവദമ്പതികളില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് തയാറാക്കിയ മാന്നാര്‍ സ്റ്റേഷനിലെ പൊലിസുകാര്‍ ഉള്‍പ്പെടെ ക്വാറന്റൈനിലായി.
ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും മുന്‍പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയിലെ വാടക വീട്ടില്‍ താമസിക്കുന്ന അടൂര്‍ കുരമ്പാല കുന്നുകോട്ട് വിളയില്‍ ജിതിന് (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസ്(20) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരില്‍ ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. ജിതിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ഉറവിടം സ്ഥിരീകരിക്കാന്‍ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. മാന്നാര്‍ സ്റ്റേഷനിലെ പൊലിസുകാര്‍, ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍, ഡോഗ് സ്ക്വാഡ് ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മരണത്തിന് മുന്‍പും പിന്‍പും ഇവരുടെ വീട്ടിലെത്തിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇരുവരുടേയും മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."