ഒപ്പം നിന്നവര്‍ക്ക് നന്ദി: സെന്‍കുമാര്‍
ന്യൂഡല്‍ഹി: തന്റെ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്ന് മുന്‍ കേരള പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍. സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തേക്ക് തിരികെ നിയമനം നല്‍കണമെന്ന കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിഭാഷകര്‍ പ്രതിഫലം വാങ്ങാതെയാണ് തന്റെ കേസില്‍ ഹാജരായത്. സുപ്രിംകോടതി നിയമം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിന്റെ തുടര്‍ച്ചയാണ് വിധി.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നുമില്ല. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും ശരിയായി പ്രവര്‍ത്തിച്ചാല്‍ നീതി ലഭിക്കുമെന്നതിന് തെളിവാണ്. സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."