HOME
DETAILS
MAL
കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല
backup
April 24 2017 | 06:04 AM
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സത്യസന്ധനായ, അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അദ്ദേഹം പാലിച്ചിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് പിണറായി വിജയന്‍ ഒഴിയണമെന്നും ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികമായ അവകാശം അദ്ദേഹത്തിന് നഷ്ടപ്പെട്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."