HOME
DETAILS
MAL
വിധിപകര്‍പ്പ് വരട്ടെ, നിയമപരമായി ചെയ്യും:മുഖ്യമന്ത്രി
backup
April 24 2017 | 06:04 AM
കണ്ണൂര്‍: ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി പൂര്‍ണമായും വരട്ടെയെന്നും അപ്പോള്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യാമെന്നും മുഖ്യമന്ത്രി പിണറായി. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഒഫ് കൊമേഴ്സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിധിയെ കുറിച്ചു ചോദിച്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമവാഴ്ചയുള്ള രാജ്യമാണ് നമ്മുടേത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്യങ്ങളില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാനാണ് കോടതികളുള്ളത്. ഭരണരംഗത്തുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വാഭാവികമായും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രിം കോടതിയുടെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗത്തിനിടെ മുഖ്യമന്ത്രി ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി കൂടികാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവും പങ്കെടുത്തു.
പുറ്റിക്കല് ക്ഷേത്രസ്ഫോടനം, ജിഷ വധക്കേസ് എന്നിവ അന്വേഷിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ടി.പി സെന്‍കുമാറിനെ പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റു ആറാംദിനം സ്ഥാനത്തു നിന്നുമാറ്റി ലോക്നാഥ് ബെഹ്റയെ പൊലിസ് മേധാവിസ്ഥാനത്തു നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."