പിണറായിയുടെയും സി.പി.എമ്മിന്റെയും സാമ്പത്തിക സ്രോതസ് സ്വര്‍ണക്കടത്തുകാരും ഹവാലക്കാരും: പി.കെ ഫിറോസ്
ഇന്ന് യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച്
കോഴിക്കോട്: പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും സാമ്പത്തിക സ്രോതസ് ഹവാലക്കാരും സ്വര്‍ണക്കടത്തുകാരുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ബക്കറ്റ് പിരിവിനു പകരം ഇപ്പോള്‍ ഇത്തരത്തിലാണ് പണമുണ്ടാക്കുന്നത്. കോഴിക്കോട്ടെ രണ്ട് എം.എല്‍.എമാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമര്‍പ്പിക്കേണ്ട പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹോം സെക്രട്ടറിയുടെ ഓഫിസില്‍ നിന്ന് സ്വപ്ന സുരേഷിന് ലഭിച്ചത് എങ്ങനെയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണം. അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് സ്വപ്ന സുരേഷിന് ലഭ്യമാകാന്‍ കാരണമെന്ന് ന്യായമായും സംശയിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
ഇടതുപക്ഷ എം.എല്‍.എയുടെ മരുമകന്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സഊദി അറേബ്യയില്‍ ജയിലില്‍ ആണ്. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."