HOME
DETAILS
MAL
ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്: നിതിന്‍ ഗഡ്കരി
backup
April 06 2019 | 20:04 PM
ന്യൂഡല്‍ഹി: മോദിക്കെതിരേ ഒളിയമ്പുമായി വീണ്ടും കേന്ദ്ര മന്ത്രിയും നാഗ്പൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. ജനങ്ങള്‍ അതിനെ അംഗീകരിച്ചെങ്കില്‍ മാത്രമേ ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള പരീക്ഷണമാണ്. ഞങ്ങള്‍ നന്നായി ഭരിച്ചിട്ടില്ലെന്ന് ജനങ്ങള്‍ വിലയിരുത്തുകയാണെങ്കില്‍ മറ്റു പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കും. രാഷ്ട്രീയം അധികാരത്തിന്റേതാണെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. സമൂഹത്തിനു വേണ്ടിയുള്ളതായിരിക്കണം രാഷ്ട്രീയമെന്നാണ് വിശ്വസിക്കുന്നതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."