തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തി; മരണം 265 ആയി
അങ്കാറ: തുര്‍ക്കിയില്‍ ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിമത സൈന്യത്തിന്റെ നീക്കം ജനങ്ങളും സൈന്യവും പരാജയപ്പെടുത്തി. വെള്ളിയാഴ്ച തുടങ്ങിയ വിമതസൈന്യത്തിന്റെ അട്ടിമറിശ്രമം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത്.
വിമതസൈനികരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 265 പേര്‍ മരണപ്പെട്ടു. ഏകദേശം 1440 പേര്‍ക്ക് മുറിവുകളേല്‍ക്കുകയും 2800 വിമത സൈനികരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.
വിമത സൈനികരുടെ പ്രവര്‍ത്തി രാജ്യദ്രോഹമാണെന്നും രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്‌സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങള്‍ പിടിച്ചെടുത്താണ് അട്ടിമറിക്ക് തുടക്കമിട്ടത്.
[caption id="attachment_46977" align="alignnone" width="640"] ഉര്‍ദുഗാന്‍ തന്റെ അനുയായികള്‍ക്കൊപ്പം ഇസ്താംബൂളിലെ വിമാനത്താവളത്തിലെത്തിയപ്പോള്‍ [/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."