ഐ.ടി സെക്രട്ടറിയെ മാറ്റണമെന്ന് മുന്‍പേ പറഞ്ഞു: കാനം
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കണമെന്നും ഉത്തരവാദികളെ ചുമതലയില്‍നിന്ന് മാറ്റണമെന്നും കഴിഞ്ഞ ഏപ്രില്‍ 20ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അക്കാര്യത്തില്‍ ഐ.ടി സെക്രട്ടറിയെ മാറ്റണമെന്ന് അന്നേ ആവശ്യപ്പെട്ടതാണ്. സ്വര്‍ണക്കള്ളക്കടത്ത് നടത്തി രാജ്യദ്രോഹക്കുറ്റം ചെയ്തവരില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അപ്പോഴാണ് ഇതു ചര്‍ച്ച ചെയ്യേണ്ടത്. കുറ്റക്കാരുണ്ടെങ്കില്‍ അവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ചാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. കുറ്റാരോപിതനെ ചുമതലയില്‍നിന്ന് നീക്കിയിട്ടുണ്ട്. ഒരു കേസുണ്ടായാല്‍ നിയമം നിയമത്തിന്റെ വഴിക്കു പോകും. അതില്‍ രാഷ്ട്രീയപാര്‍ട്ടി അഭിപ്രായം പറയേണ്ടതില്ല. സോളാര്‍ കേസില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് അഭിപ്രായം പറഞ്ഞത്. സ്വര്‍ണക്കടത്തും സോളാറും വ്യത്യസ്ത കേസുകളാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."